---
title: "കൈകോര്‍ത്ത് താരങ്ങള്‍; പ്രണയ ബന്ധം ഇരുവരും പരസ്യമാക്കുന്നതിന്റെ ഭാഗമാണിതെന്ന് സോഷ്യല്‍മീഡിയ "
english_title: "Hand in hand hrithik and sabha; Social media says that the love affair is part of the couple's publicity"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35983/hand-in-hand-hrithik-and-social-media-says-that-the-love-affair-is-part-of-the-couples-publicity"
published_at: "2022-04-05T19:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c4cc61bbdf_hrithik.jpg"
keywords: []
---

# കൈകോര്‍ത്ത് താരങ്ങള്‍; പ്രണയ ബന്ധം ഇരുവരും പരസ്യമാക്കുന്നതിന്റെ ഭാഗമാണിതെന്ന് സോഷ്യല്‍മീഡിയ 

> **Lead Summary:** **ഹൃ**ത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ഹൃത്വിക് റോഷനൊപ്പം അഞ്‍ജാത യുവതിയെന്ന തരത്തില്‍ അടുത്തിടെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും തുടര്‍ന്ന് അത് നടി സബ ആസാദാണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആണ് ആദ്യം ഓണ്‍ലൈനില്‍ തരംഗമായത്.

## Article Content

**ഹൃ**ത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ഹൃത്വിക് റോഷനൊപ്പം അഞ്‍ജാത യുവതിയെന്ന തരത്തില്‍ അടുത്തിടെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും തുടര്‍ന്ന് അത് നടി സബ ആസാദാണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആണ് ആദ്യം ഓണ്‍ലൈനില്‍ തരംഗമായത്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഇരുവരുടെയും ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൈകോര്‍ത്ത് പിടിച്ച് ഇരുവരും നടന്നുവരുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇവരുടെ ഫോട്ടോ പ്രചരിക്കുകയുമാണ്. പ്രണയ ബന്ധം ഇരുവരും പരസ്യമാക്കുന്നതിന്റെ ഭാഗമാണ് ഫോട്ടോകളെന്ന് ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റുകളായി എഴുതുന്നു. അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളില്‍ ഹൃത്വിക് റോഷനും സബയും പരസ്‍പരം തമാശകള്‍ പങ്കിടാറുണ്ട്. സബ ഒരു ഫോട്ടോ പങ്കുവെച്ചപ്പോള്‍ ഹൃത്വിക് റോഷൻ തമാശ കമന്റുമായി എത്തിയിരുന്നു.

> ഹൃത്വിക് റോഷന്റെ കുടുംബത്തിനൊപ്പം ഉച്ച ഭക്ഷണം കഴിക്കാനും ഒരിക്കല്‍ സബ സമയം ചെലവഴിച്ചിരുന്നു. സബയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ ഹൃത്വിക് റോഷന്റെ അമ്മാവൻ രാജേഷ് റോഷൻ ഷെയര്‍ ചെയ്യുകയും ചെയ്‍തിരുന്നു. സുശാന്ത് സിംഗ് ചിത്രമായ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി"യിലൂടെ ശ്രദ്ധേയായ നടിയാണ് സബ ആസാദ്. 'ദില്‍ കബഡി'യെന്ന ചിത്രത്തിലും സബ വേഷമിട്ടിട്ടുണ്ട്.

ഹൃത്വിക്ക് സബയും സുഹൃത്തുക്കളാണെന്നും ഇരുവരും ഒന്നിച്ച് സമയം ചെലവിടാറുണ്ടെന്നും സിനിമാ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. ഹൃത്വിക്ക് റോഷന്റെയും സബ ആസാദിന്റെയും സുഹൃത്തുക്കളെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍. ഹൃത്വിക്കും സൂസനുമായുള്ള വിവാഹമോചനം 2014ലായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ഹൃതാൻ, ഹൃഹാൻ എന്നിവരാണ് മക്കള്‍. 'ഫൈറ്റര്‍' എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഇനി റീലീസ് ചെയ്യാനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35983/hand-in-hand-hrithik-and-social-media-says-that-the-love-affair-is-part-of-the-couples-publicity)