---
title: "'ഒന്ന് ടിക്കറ്റെടുത്ത് നോക്ക്' എന്ന് മമ്മൂക്ക പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല; അമല്‍ നീരദ്"
english_title: "Amal Neerad's new interview is getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35967/amal-neerads-new-interview-is-getting-attention-now"
published_at: "2022-04-05T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c2da3ac6d4_MAMMOOTTY.jpg"
keywords: []
---

# 'ഒന്ന് ടിക്കറ്റെടുത്ത് നോക്ക്' എന്ന് മമ്മൂക്ക പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല; അമല്‍ നീരദ്

> **Lead Summary:** മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വത്തിന് വലിയ പ്രേക്ഷക പിന്തുണ തന്നെയാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ ഒന്ന് മുതല്‍ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

## Article Content

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വത്തിന് വലിയ പ്രേക്ഷക പിന്തുണ തന്നെയാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ ഒന്ന് മുതല്‍ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ വേളയില്‍ ‘ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് മമ്മൂട്ടി പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമല്‍ നീരദ്. ‘മമ്മൂക്ക ഒരുപാട് പേരുടെ കൂടെ ഇങ്ങനെ വര്‍ക്ക് ചെയ്യുന്നത് ഒരു ബേസിക്ക് വിശ്വാസത്തിലാണ്.

ഈയിടെ ഭീഷ്മ പര്‍വ്വത്തിന്റെ കാര്യത്തില്‍ ‘ ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല. അത് പടത്തിന്റെ മുകളിലുള്ള വിശ്വാസത്തിന്റെ പുറത്താണ്. ആ വിശ്വാസം അദ്ദേഹം എല്ലാവര്‍ക്കും കൊടുത്തിട്ടുമുണ്ട്.

ആ വിശ്വാസം ഒരുപാട് ചെറുപ്പക്കാര്‍ ആയ സംവിധായകര്‍ വളരെ പോസിറ്റീവായി ഉപയോഗിച്ചിട്ടുമുണ്ട് .ഒരു അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞു. റിലീസ് ദിവസം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.

തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35967/amal-neerads-new-interview-is-getting-attention-now)