---
title: "ഇനി മുതല്‍ ഇസ്ലാം മതം ഒന്ന് പഠിക്കാന്‍ തീരുമാനിച്ചു: ഒമര്‍ ലുലു"
english_title: "The Facebook post shared by Omar Lulu is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35946/the-facebook-post-shared-by-omar-lulu-is-going-viral"
published_at: "2022-04-05T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c17cd78a75_OMAR.jpg"
keywords: []
---

# ഇനി മുതല്‍ ഇസ്ലാം മതം ഒന്ന് പഠിക്കാന്‍ തീരുമാനിച്ചു: ഒമര്‍ ലുലു

> **Lead Summary:** നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് വരികയും ചെയ്തു.

## Article Content

നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് വരികയും ചെയ്തു.

നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ അടച്ചിടരുത് എന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ഒമര്‍ വ്യക്തമാക്കി. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍.

**

**

**ഫെയ്‌സ്ബുക്ക് കുറിപ്പ് **

തെറ്റ് എന്റെ ഭാഗത്താണ് സിനിമാ തീയേറ്റര്‍ തുറക്കാത്തതും ഹോട്ടല്‍ തുറക്കാത്തതും ഒരേപോലെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഇന്നലെ എനിക്ക് നിഷ്‌കളങ്കമായി മനസ്സില്‍ തോന്നിയ ഒരു കാര്യം പറഞ്ഞൂ എന്റെ ഉമ്മ വരേ ഇന്നലെ എന്നെ തള്ളി പറഞ്ഞു അതോടെ ഞാന്‍ ഒന്ന് ഒറപ്പിച്ചു എന്റെ ഉമ്മയെ എനിക്ക് വേണം മതമില്ലാത്ത എന്നെ ഉമ്മച്ചിക്ക് പോലും വേണ്ട ഇനി മുതല്‍ ഇസ്ലാം മതം ഒന്ന് പഠിക്കാന്‍ തീരുമാനിച്ചു.

Happy Wedding എന്ന എന്റെ ആദ്യ സിനിമ തന്നെ നോമ്പ് കാരണം മറ്റ് റിലീസുകള്‍ വരാത്ത കാരണം രക്ഷപ്പെട്ട സിനിമയാണ് ആ ഞാന്‍ അത് ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്നു.ഇപ്പോ തന്നെ എന്റെ FB,Insta followers കുറഞ്ഞു മൊത്തം എനിക്ക് നഷ്ടം മാത്രം എനിക്ക്……പാവം ഞാന്‍………??

അതേ രക്ഷപ്പെടണമെങ്കില്‍ നായകനെ നീട്ടി വിളിച്ചോളിന്‍ പടച്ചോനെ കാത്തോളി എന്ന്….. അവന്‍ വരും വന്നിരിക്കും…… He is a Monster??……. അവനെ വിളിച്ചാ വിളിപ്പുറത്താ Result….. Just check it……….. പടച്ചവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ട…

### Related Links & Sources
- [Original Story Source](https://moviemax.in/news/35946/the-facebook-post-shared-by-omar-lulu-is-going-viral)