---
title: "വിമലാ രാമൻ വിവാഹിതയാകുന്നു, വരൻ നടൻ വിനയ് റോയ്"
english_title: "Vimala Raman, one of the favorite stars of Malayalees is getting married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35917/vimala-raman-one-of-the-favorite-stars-of-malayalees-is-getting-married"
published_at: "2022-04-05T13:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bf9aa198f8_VIMALA.jpg"
keywords: []
---

# വിമലാ രാമൻ വിവാഹിതയാകുന്നു, വരൻ നടൻ വിനയ് റോയ്

> **Lead Summary:** മലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ വിമലാ രാമൻ വിവാഹിതയാകുന്നു. നടൻ വിനയ് റോയ്‍യാണ് വരൻ. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം .

## Article Content

മലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ വിമലാ രാമൻ വിവാഹിതയാകുന്നു. നടൻ വിനയ് റോയ്‍യാണ് വരൻ. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം .

സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് വിമലാ രാമൻ മലയാളത്തില്‍ ആദ്യമായി നായികയാകുന്നത്. 'പൊയ്' എന്ന തമിഴ് സിനിമയിലൂടെയാണ് വിമലാ രാമൻ വെള്ളിത്തിരയില്‍ എത്തിയത്.

പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത' ഒപ്പ'ത്തിലാണ് വിമലാ രാമൻ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്.ഓസ്‍ട്രേലിയയില്‍ സി‍ഡ്‍നിയിലാണ് വിമലാ രാമൻ ജനിച്ചതും വളര്‍ന്നതും.

അഞ്ചാമത്തെ വയസ്സിൽ തന്നെ ഭരതനാട്യം പരിശീലിച്ച് തുടങ്ങിയിരുന്നു വിമലാ രാമൻ. 2004ലെ മിസ് ഓസ്‍ട്രേലിയയായി വിമലാ രാമൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‍ട്രേലിയൻ നീന്തല്‍ ചാമ്പ്യനായും വിമലാ രാമൻ ശ്രദ്ധേയയായി. വോളിബോള്‍ ബാസ്‍കറ്റ് ബോള്‍ എന്നീ ഇനങ്ങളിലും കഴിവ് തെളിയിച്ചിരുന്നു വിമലാ രാമൻ.

വിനയ് തമിഴ് സിനിമകളില്‍ സജീവമായ താരമാണ്. 'ഉന്നാലെ ഉന്നാലെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം. 'ജയം കൊണ്ടേൻ', 'എൻട്രെൻണ്ടും പുന്നഗൈ' തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി.

'തുപ്പരിവാലൻ', 'ഡോക്ടര്‍' എന്നീ ചിത്രങ്ങളിലെ വില്ലനായും ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനായ ചിത്രം 'എതിര്‍ക്കും തുനിന്തവനാ'ണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/35917/vimala-raman-one-of-the-favorite-stars-of-malayalees-is-getting-married)