logo

'ഒളിക്യാമറയില്‍ സ്ത്രീ ശരീരം പതിഞ്ഞു എന്ന് കരുതി ഭാവി നശിക്കില്ല' വൈറല്‍ കുറിപ്പ്

Published at Nov 3, 2020 09:51 AM 'ഒളിക്യാമറയില്‍ സ്ത്രീ ശരീരം പതിഞ്ഞു എന്ന് കരുതി ഭാവി നശിക്കില്ല' വൈറല്‍ കുറിപ്പ്

 മോഹന്‍ലാല്‍ നായകാനകുന്ന ദൃശ്യത്തിലെ  രണ്ടാം വരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം രണ്ടാം ഭാഗത്തില്‍ ചില പുതിയ താരങ്ങളും എത്തുന്നുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഒരു പുതിയ ഭാഗം വരുന്നത്. ദൃശ്യം 2 സെറ്റില്‍ നിന്നുളള ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അതേസമയം ദൃശ്യത്തെ കുറിച്ചുളള ഒരു യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.ജോര്‍ജ്ജുകുട്ടിയുടെ ഭാര്യ റാണിയോട് പറയുന്ന തരത്തിലാണ് കുറിപ്പുളളത്.


ആന്‍സി എം കുര്യനാണ് ദൃശ്യത്തെ കുറിച്ചുളള കുറിപ്പുമായി എത്തിയിരിക്കുന്നത്. ആന്‍സിയുടെ വാക്കുകളിലേക്ക്: ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊളളാം.

എന്നാല്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു സീനില്‍ ഒളിക്യാമറയില്‍ മകള്‍ കുളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി, എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ.

എന്ന് മുട്ടുകുത്തി കൈകൂപ്പി കരയുന്ന അമ്മമാര്‍ക്ക് പകരം നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് എന്റെ മകളെ മോശമായി കാണുന്ന ഒരു സമൂഹമുണ്ടെങ്കില്‍ ആ സമൂഹത്തെ എനിക്കും എന്റെ മകള്‍ക്കും പുല്ലാണ് എന്ന് പറയുന്ന യഥാര്‍ത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.


ഈ സീന്‍ കണ്ട് അനാവശ്യമായി പേടിച്ചുപോയ അമ്മമാരോട് പെണ്‍മക്കളോട് സ്ത്രീകളുടെ ശരീരം ഒരു ക്യാമറയില്‍ പതിഞ്ഞുവെന്ന് കരുതി ഒരു ഭാവിയും നശിച്ചുപോകില്ല.

പോകേണ്ടതുമില്ല. അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചുനിര്‍ത്തുന്ന പുരുഷ  ലോകത്തോട് പറയാന്‍ മലയാള നിഘണ്ടുവില്‍ ഉളളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്. സിനിമ എപ്പോഴും സന്ദേശം നല്‍കണം എന്നൊന്നും വാശി പിടിക്കാന്‍ പറ്റില്ല.

അങ്ങനെ പിടിക്കുന്നുമില്ല. എങ്കിലും സമൂഹം മുന്നോട്ടുപോകുന്നതിന് അനുസരിച്ച് ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ. എറ്റവും കൂടൂതല്‍ ആളുകള്‍ കാണാനിടയുളള സിനിമകളാകുമ്പോള്‍ പ്രത്യേകിച്ചും.

Fans are eagerly awaiting the second coming of the Mohanlal starrer scene. Filming of the Mohanlal-Jeethu Joseph collaboration is in progress

Related Stories
ആയിശ വെഡ്സ് ഷമീർ ജൂലായ് 9-ന് ഒടിടി റിലീസ്

Jun 23, 2021 12:03 PM

ആയിശ വെഡ്സ് ഷമീർ ജൂലായ് 9-ന് ഒടിടി റിലീസ്

നാട്ടിൻപുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ...

Read More >>
ബ്രോ ഡാഡി എങ്ങനെയുളള സിനിമ, മനസുതുറന്ന് പൃഥ്വിരാജ്

Jun 23, 2021 11:39 AM

ബ്രോ ഡാഡി എങ്ങനെയുളള സിനിമ, മനസുതുറന്ന് പൃഥ്വിരാജ്

'ഒരുപക്ഷേ മലയാള സിനിമയില്‍ ഒടിടിയെ കുറിച്ച് ആദ്യമായി അഭിപ്രായം പറഞ്ഞത് ഞാനായിരിക്കാം. വളരെ മുന്‍പ് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് തിയ്യേറ്ററുകളില്‍...

Read More >>
Trending Stories