---
title: "'സിബിഐ 5 ദ ബ്രെയിൻ', ഏറ്റവും പുതിയ അപ്‍ഡേറ്റ് പുറത്ത് "
english_title: "Now Mammootty has released a new update of the movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35889/now-mammootty-has-released-a-new-update-of-the-movie"
published_at: "2022-04-05T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bdc1ab39dc_CBI.jpg"
keywords: []
---

# 'സിബിഐ 5 ദ ബ്രെയിൻ', ഏറ്റവും പുതിയ അപ്‍ഡേറ്റ് പുറത്ത് 

> **Lead Summary:** മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. . കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

## Article Content

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. . കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് (CBI 5 The Brain). ഏപ്രില്‍ ആറിന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്.

**

പുറകില്‍ കൈകെട്ടിയുള്ള കഥാപാത്രത്തിന്റെ ലുക്കിലുള്ള ഫോട്ടോയും പങ്കുവെച്ചാണ് നാളെ വൈകുന്നേരം അഞ്ചിന് ടീസര്‍ പുറത്തുവിടുമെന്ന് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്.

[https://www.facebook.com/Mammootty/posts/536428244513848**](https://www.facebook.com/Mammootty/posts/536428244513848)

സിബിഐ 5 ദ ബ്രെയിൻ എങ്ങനെയുള്ളതായിരിക്കും എന്ന സൂചനകളുമായിട്ടാണ് ടീസര്‍ പുറത്തവിടുക. എന്തായാലും മമ്മൂട്ടി ചിത്രത്തിന്റെ അപ്‍ഡേറ്റിന്റെ ആവേശത്തിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/35889/now-mammootty-has-released-a-new-update-of-the-movie)