---
title: "'ആര്‍ആര്‍ആര്‍'; 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് "
english_title: "'RRR'; 10 Day Box Office Collection Report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35881/rrr-10-day-box-office-collection-report"
published_at: "2022-04-05T10:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bd01c55450_RRR.jpg"
keywords: []
---

# 'ആര്‍ആര്‍ആര്‍'; 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് 

> **Lead Summary:** നടന്‍ രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ യന്തിരന്‍ 2.o യുടെ വരുമാനം റെക്കോര്‍ഡുകളെ തകര്‍ത്തെറിഞ്ഞിരുന്നു. ഇപ്പോഴിതാ ആ ചരിത്രവും തിരുത്തിക്കുറിച്ചിരിക്കുകയാണ് ആര്‍ആര്‍ആര്‍. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 820 കോടിയോളം വരുമാനം നേടി രൗജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുന്നു.

## Article Content

നടന്‍ രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ യന്തിരന്‍ 2.o യുടെ വരുമാനം റെക്കോര്‍ഡുകളെ തകര്‍ത്തെറിഞ്ഞിരുന്നു. ഇപ്പോഴിതാ ആ ചരിത്രവും തിരുത്തിക്കുറിച്ചിരിക്കുകയാണ് ആര്‍ആര്‍ആര്‍. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 820 കോടിയോളം വരുമാനം നേടി രൗജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുന്നു.

ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ആറാമതാണ് ആര്‍ആര്‍ആറിന്റെ നിലവിലെ സ്ഥാനം. ആമീര്‍ ഖാന്‍ നായകനായ ദംഗലാണ് ഈ പട്ടികയില്‍ ഒന്നാമത്.

രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. സീ5, നെറ്റ്ഫ്‌ലിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35881/rrr-10-day-box-office-collection-report)