---
title: "എന്റെ മകളാണ് ഫിലോമിനയുടെ പേരക്കുട്ടി,  ഡെയ്‌സിയ്‌ക്കെതിരെ ഫിലോമിനയുടെ മകന്‍"
english_title: "My daughter is Philomena's grandson, Philomena's son against Bigg Boss star Daisy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35876/my-daughter-is-philomenas-grandson-philomenas-son-against-bigg-boss-star-daisy"
published_at: "2022-04-05T10:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bcb8da7ead_dersi.jpg"
keywords: []
---

# എന്റെ മകളാണ് ഫിലോമിനയുടെ പേരക്കുട്ടി,  ഡെയ്‌സിയ്‌ക്കെതിരെ ഫിലോമിനയുടെ മകന്‍

> **Lead Summary:** മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ത്ഥിയായ ഡെയ്‌സിയ്‌ക്കെതിരെ നടി ഫിലോമിനയുടെ മകന്‍ രംഗത്ത്.

## Article Content

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ത്ഥിയായ ഡെയ്‌സിയ്‌ക്കെതിരെ നടി ഫിലോമിനയുടെ മകന്‍ രംഗത്ത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ഡെയ്‌സിയെ, ഫിലോമിനയുടെ പേരക്കുട്ടി എന്ന പേരിലാണ് മോഹന്‍ലാല്‍ ഷോയില്‍ പരിചയപ്പെടുത്തിയത്. ഇവര്‍ തന്നെ ഇക്കാര്യം ബിഗ് ബോസ് വീട്ടില്‍ പലതവണ പറഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഡെയ്‌സി അതുല്യ കലാകാരിയായ ഫിലോമിനയുടെ കൊച്ചു മകളാണ് എന്ന തരത്തില്‍ പ്രചരണം വ്യാപകമായതോടെ പ്രതികരണവുമായി ഫിലോമിനയുടെ മകന്‍ ജോസഫ് എത്തിയിരിക്കുകയാണ്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോസഫ് പറയുന്നതിങ്ങനെ.. ‘

ഈ കുട്ടി ആരാണ് എന്നും ഇവരുമായുള്ള ബന്ധവും എനിക്ക് അറിയില്ല. ഇവരുടെ മറ്റു വീഡിയോകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയ്ക്ക് ഒരേ ഒരു പേരക്കുട്ടി മാത്രമാണ് ഉള്ളത്.

അത് എന്റെ മകളാണ്. ഡെയ്‌സി അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണ്. അവരുടെ കുടുംബവുമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല’.

### Related Links & Sources
- [Original Story Source](https://moviemax.in/news/35876/my-daughter-is-philomenas-grandson-philomenas-son-against-bigg-boss-star-daisy)