---
title: "നിങ്ങള്‍ കണ്ടതൊന്നും ആടു ജീവിതത്തിലെ സ്റ്റില്ലല്ല; പൃഥ്വിരാജ്"
english_title: "What you see is not a still of sheep's life; Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35820/what-you-see-is-not-a-still-of-sheeps-life-prithviraj"
published_at: "2022-04-04T20:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b0844b0cc9_prithviraj.jpg"
keywords: []
---

# നിങ്ങള്‍ കണ്ടതൊന്നും ആടു ജീവിതത്തിലെ സ്റ്റില്ലല്ല; പൃഥ്വിരാജ്

> **Lead Summary:** ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി താന്‍ ശരീരത്തെ പീഡിപ്പിക്കുകയായിരുന്നെന്നും, ഇനി അത് പോലുള്ള സിനിമ കമ്മിറ്റ് ചെയ്യില്ലെന്നും പൃഥ്വിരാജ്. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

## Article Content

ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി താന്‍ ശരീരത്തെ പീഡിപ്പിക്കുകയായിരുന്നെന്നും, ഇനി അത് പോലുള്ള സിനിമ കമ്മിറ്റ് ചെയ്യില്ലെന്നും പൃഥ്വിരാജ്. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ശരീരത്തിന് ആ ഒരു മാറ്റം വേണമെന്ന് ആടുജീവിതം കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അത് പോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്,” പൃഥ്വിരാജ് പറഞ്ഞു.

വാസ്തവത്തില്‍ ആടുജീവിതത്തിന്റെ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ, സ്റ്റില്‍സോ, ഫോട്ടോസുകളൊന്നും പുറത്ത് വന്നിട്ടില്ല.

ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിംഗ് മുടങ്ങി അവിടെ സ്റ്റക്കായതിന് ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള ഒരു അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ തീര്‍ച്ചയാകും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35820/what-you-see-is-not-a-still-of-sheeps-life-prithviraj)