---
title: "'തോറ്റ എം.എൽ.എ എന്ന് വിളിച്ചോളൂ, പക്ഷേ നുണ പറയരുത്' ;35 ലക്ഷത്തിന്റെ കണക്കുമായി വന്നവർക്ക് മറുപടിയുമായി അഞ്ജലി നായർ"
english_title: "'Call me a defeated MLA, but don't lie'; Anjali Nair responds to those who came with a figure of 35 lakhs"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358198/call-me-a-defeated-mla-but-dont-lie-anjali-nair-responds-to-those-who-came-with-a-figure-of-35-lakhs-newupdate "
published_at: "2026-05-08T16:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdc0746d5b3_xsdfsfdg.jpg"
keywords: []
---

# 'തോറ്റ എം.എൽ.എ എന്ന് വിളിച്ചോളൂ, പക്ഷേ നുണ പറയരുത്' ;35 ലക്ഷത്തിന്റെ കണക്കുമായി വന്നവർക്ക് മറുപടിയുമായി അഞ്ജലി നായർ

> **Lead Summary:** കൊച്ചി: **[** നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ. ജയിപ്പിച്ച് എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും താരം പറഞ്ഞതായുള്ള പോസ്റ്റുകൾക്കെതിരെയാണ് അഞ്ജലി രംഗത്തെത്തിയത്.

## Article Content

കൊച്ചി: **[** നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ. ജയിപ്പിച്ച് എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും താരം പറഞ്ഞതായുള്ള പോസ്റ്റുകൾക്കെതിരെയാണ് അഞ്ജലി രംഗത്തെത്തിയത്.

ജീവിതത്തിൽ പലപ്പോഴായി പലരെയും സഹായിച്ച വകയിൽ 35 ലക്ഷത്തോളം രൂപ തനിക്ക് തിരിച്ചു കിട്ടാനുണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ പഴയ കാര്യം ഇപ്പോഴത്തെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് തികച്ചും തെറ്റാണെന്ന് താരം വ്യക്തമാക്കി. തിരഞ്ഞെടുപ്പിനായി താൻ ആർക്കും പണം നൽകിയിട്ടില്ല.

 തനിക്ക് 3500 വോട്ട് പോലും കിട്ടിയില്ലെന്ന പ്രചരണവും വസ്തുതയല്ലെന്നും കൃത്യമായ കണക്കുകൾ പരിശോധിക്കാതെയാണ് ഇത്തരം പോസ്റ്റുകൾ വരുന്നതെന്നും അഞ്ജലി കുറ്റപ്പെടുത്തി.

സിനിമയിൽ അവസരമില്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പരിഹാസത്തിനും താരം മറുപടി നൽകി. തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമായി നിൽക്കുന്ന സമയത്ത് തന്നെയാണ് ബോധപൂർവ്വം രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് അവർ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തോറ്റു എന്നത് കൊണ്ട് ജനസേവനത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നും സത്യാവസ്ഥ ബോധ്യപ്പെട്ടതിന് ശേഷം മാത്രം പ്രതികരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അഞ്ജലി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. തമാശയുടെ ഭാഗമായി ട്രോളുകൾ ചെയ്തവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചു.

[A post shared by Anjali Nair (@anjaliamm)](https://www.instagram.com/reel/DYCAUevRXYn/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/358198/call-me-a-defeated-mla-but-dont-lie-anjali-nair-responds-to-those-who-came-with-a-figure-of-35-lakhs-newupdate )