May 8, 2026 09:42 AM

തിരുവനന്തപുരം: (https://truevisionnews.com/) മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രം പുറത്തുവിട്ടു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്.

ടി.സിദ്ദിഖ്, സന്ദീപ് വാര്യർ തുടങ്ങിയവരുടെ പിന്തുണയും കെ.സിക്കെന്ന് പത്രം. ഐ. സി ബാലകൃഷ്ണൻ കെ.സി വേണു​ഗോപാലിനെയും ചെന്നിത്തലയെയും പിന്തുണച്ചതായും ചിത്രം. സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി വേണു​ഗോപാലിൻ്റെ പേര് നിർദേശിച്ചതായും പാർട്ടി വൃത്തങ്ങളെ പ്രതിപാദിച്ച് പത്രം റിപ്പോ‍ർട്ട് ചെയ്യുന്നു.

രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി സതീശന് ആറ് പേരുടെ പിന്തുണയുണ്ടെന്നും പറയുന്നു. 63 എംഎൽഎമാരെ കൂടാതെ കോൺഗ്രസ് എംപിമാരുമായും മുതിർന്ന പാർട്ടി നേതാക്കളുമായും നിരീക്ഷകർ നേരിട്ട് കൂടിക്കാഴ്ച നടത്തി. മൂന്ന് മുൻ കെപിസിസി ഭാരവാഹികൾ സതീശനെ പിന്തുണച്ചപ്പോൾ, നിരവധി മുതിർന്ന നേതാക്കൾ വേണുഗോപാലിനെ പിന്തുണച്ചതായും പത്രം സൂചിപ്പിക്കുന്നു.

അതേസമയം, എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.‌ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ പ്രത്യേക സംഘത്തെ എഐസിസി നിയോഗിച്ചു. ജനപിന്തുണ അടക്കമുള്ളവ പരിശോധിക്കനാണ് ടീം. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം




A picture showing the support of the MLAs was released.

Next TV

Top Stories










News Roundup