---
title: "അനീഷ് ഗോപിനാഥനെതിരെ യുവതിയുടെ ലൈംഗീക അതിക്രമ പരാതി "
english_title: "Woman files sexual harassment complaint against actor Aneesh Gopinath"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35783/woman-files-sexual-harassment-complaint-against-actor-aneesh-gopinath"
published_at: "2022-04-04T16:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ad5bd4d87f_aneesh.jpg"
keywords: []
---

# അനീഷ് ഗോപിനാഥനെതിരെ യുവതിയുടെ ലൈംഗീക അതിക്രമ പരാതി 

> **Lead Summary:** അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോന്‍ എന്ന് പഴയ പേര്) യുവതിയുടെ ലൈംഗീക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.

## Article Content

അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോന്‍ എന്ന് പഴയ പേര്) യുവതിയുടെ ലൈംഗീക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.

ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടിയുടെ പ്രതികരണം. നടന്‍ അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു.

മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു. ലൈംഗീക അതിക്രമം രൂക്ഷമായതോടെ മോണോ ആക്ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നു.

അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

ഫോണില്‍ കൂടി ലൈംഗീക വൈകൃതങ്ങള്‍ അടങ്ങിയ സംസാരം അനീഷ് തുടര്‍ന്നു. ഏറെക്കാലത്തെ കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് മനസ്ഥൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും യുവതി റെഡ്ഡിറ്റ് കുറിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35783/woman-files-sexual-harassment-complaint-against-actor-aneesh-gopinath)