---
title: "'മൂന്നാം വരവ് പെൺകുട്ടികൾക്ക് ...', വാഴ 3യിലെ അഭിനേതാക്കളെ കിട്ടി, സീൻ തൂക്കിയത് ആര് ? എഐ ടീസർ വൈറൽ"
english_title: "Vazha 3, AI teaser goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357786/vazha-3-ai-teaser-goes-viral"
published_at: "2026-05-06T22:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb7448a9b4d_vazha.jpg"
keywords: []
---

# 'മൂന്നാം വരവ് പെൺകുട്ടികൾക്ക് ...', വാഴ 3യിലെ അഭിനേതാക്കളെ കിട്ടി, സീൻ തൂക്കിയത് ആര് ? എഐ ടീസർ വൈറൽ

> **Lead Summary:** ** മല**യാള സിനിമാസ്വാദകർ സമീപകാലത്ത് ഏറെ ആഘോഷിച്ച പടമായിരുന്നു വാഴ ഫ്രാഞ്ചൈസികൾ. സൗഹൃദത്തിന്റെ, സഹോദര ബന്ധങ്ങളുടെ, അച്ഛൻ മകൻ ബന്ധങ്ങളുടെ കഥ പറഞ്ഞ വാഴ 2 ഇരുകയ്യും നീട്ടി മലയാളികൾ ഏറ്റെടുത്തു. അക്കൂട്ടത്തിലേക്കാണ് വാഴ 3എത്തുന്നത്.

## Article Content

** മല**യാള സിനിമാസ്വാദകർ സമീപകാലത്ത് ഏറെ ആഘോഷിച്ച പടമായിരുന്നു വാഴ ഫ്രാഞ്ചൈസികൾ. സൗഹൃദത്തിന്റെ, സഹോദര ബന്ധങ്ങളുടെ, അച്ഛൻ മകൻ ബന്ധങ്ങളുടെ കഥ പറഞ്ഞ വാഴ 2 ഇരുകയ്യും നീട്ടി മലയാളികൾ ഏറ്റെടുത്തു. അക്കൂട്ടത്തിലേക്കാണ് വാഴ 3എത്തുന്നത്.

കഴിഞ്ഞ രണ്ട് സിനിമകളും യുവാക്കളെ പ്രതിനിധീകരിച്ച് കൊണ്ടുള്ളതായിരുന്നുവെങ്കിൽ മൂന്നാം വരവ് പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ്. 'വാഴ 3 - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്നാണ് സിനിമയുടെ പേര്.

വാഴ 3 സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമയാണെന്ന് അറിഞ്ഞ സമയം മുതൽ നെ​ഗറ്റീവ് കമന്റുകൾ ആയിരുന്നു വന്നത്. 'ഇവളുമാർക്കെന്ത് കഥ ! വിവാഹം, ആർത്തവം, പ്രസവ വേദന' ഇതല്ലാതെ എന്തെന്നായിരുന്നു വിമർശനങ്ങൾ.

ഇവയ്ക്കെല്ലാം ചില വ്ലോ​ഗർമാർ മറുപടി എന്ന രീതിയിൽ വീഡിയോകളും ചെയ്തിരുന്നു. വാഴ 3യുടെ അണിയറ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിനിടെ ഒരു എഐ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

വാഴ 3 ടീസർ എന്ന നിലയിലാണ് എഐ വീഡിയോ പുറത്തുവന്നത്. ഇതിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നവരാണ് അഭിനേതാക്കളായി എത്തിയിരിക്കുന്നത്. നാ​ഗസൈരന്ധ്രി, രേണു സുധി, ജാസി, സന്തോഷ് വർക്കി, അലൻ ജോസ് പേരേര ഉൾപ്പടെയുള്ളവരാണ് അഭിനേതാക്കൾ.

ഇവരുടെ വൈറലായ ഡയലോ​ഗുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. 'ആറാട്ടണ്ണൻ സീൻ തൂക്കി, 1000 കോടി ഉറപ്പിച്ചു', എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357786/vazha-3-ai-teaser-goes-viral)