---
title: "ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്;  ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലാകുന്നു "
english_title: "Harish Perady's post on Facebook goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35763/harish-peradys-post-on-facebook-goes-viral"
published_at: "2022-04-04T15:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624abf2e3239e_hareesh.jpg"
keywords: []
---

# ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്;  ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലാകുന്നു 

> **Lead Summary:**  ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് പൃഥ്വിരാജ്. പുതിയ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങുകളിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ നടന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ താരത്തെ തേടി വീണ്ടും എത്തിയിരിക്കുകയാണ്.

## Article Content

 ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് പൃഥ്വിരാജ്. പുതിയ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങുകളിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ നടന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ താരത്തെ തേടി വീണ്ടും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നും മയക്ക് മരുന്നുമായി ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. സംഭവത്തില്‍ പൃഥ്വിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്.

എന്നാല്‍ ആ നടപടി ശരിയാണോ എന്ന് ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തിലാണ് പൃഥ്വിരാജിന് സംഭവിച്ചത് പോലെ ദിലീപിനും വിനായകനും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് കൂടി താരം സൂചിപ്പിച്ചത്.

'എല്ലാം വാര്‍ത്തകള്‍ ആണ്. വാര്‍ത്തകള്‍ കേള്‍ക്കുന്നതു കൊണ്ട് പറയുകയാണ്. പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്‌ലാറ്റില്‍ നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നു. പൊലീസ് പൃഥിയോട് അയാളെ പറ്റി ചോദിക്കുമ്പോള്‍ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല. ഒരു ഏജന്‍സി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്. നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്, പള്‍സര്‍ സുനിയെ എനിക്ക് അറിയില്ലാ എന്ന്.

വിനായകന്‍ സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വ്യത്യാസം അതേ പടി നിലനിര്‍ത്തി കൊണ്ടു തന്നെ ചോദിക്കട്ടെ.. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങള്‍ പത്രക്കാരുടെ മുന്നിലിരുന്നപ്പോള്‍ നാവ് പണയം കൊടുത്ത നിങ്ങള്‍ക്ക് ഉണ്ടായില്ലല്ലോ. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം.

വിനായകനോട് എന്തും ആവാം. കാരണം അവന്‍ കറുത്തവനാണ്.. ദളിതനാണ്.. പൃഥിരാജ് വെളുത്തവനാണ്.. നായരാണ്.. സൂപ്പര്‍ സ്റ്റാറാണ്.. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്.

അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താ സമ്മേളനം കാണാന്‍ ആഗ്രഹമുണ്ട്. പോലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാരണം ഞങ്ങള്‍ ജനഗണമന ചൊല്ലുന്നവരാണല്ലോ.. ജയഹേ.. ജയഹേ.. ജയഹേ..' എന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35763/harish-peradys-post-on-facebook-goes-viral)