---
title: "കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു; അനു ജോസഫ് പറയുന്നു "
english_title: "Kavya had defeated Madhavan at the Kalothsavam; Says Anu Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35736/kavya-had-defeated-madhavan-at-the-kalothsavam-says-anu-joseph"
published_at: "2022-04-04T13:21:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624aa4c60b85e_anu joseph.jpg"
keywords: []
---

# കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു; അനു ജോസഫ് പറയുന്നു 

> **Lead Summary:** മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുള്ള നടിയാണ് അനു ജോസഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. താരം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ അതിവേഗത്തിലാണ് ശ്രദ്ധനേടാറുള്ളത് . നിരവധിയാണ് ആരാധകർ . പലപ്പോഴും മറ്റു സെലിബ്രിറ്റികള്‍കൊപ്പം ഉള്ള വീഡിയോ ആണ് അനു പങ്കുവെയ്ക്കാര്‍.

## Article Content

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുള്ള നടിയാണ് അനു ജോസഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. താരം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ അതിവേഗത്തിലാണ് ശ്രദ്ധനേടാറുള്ളത് . നിരവധിയാണ് ആരാധകർ . പലപ്പോഴും മറ്റു സെലിബ്രിറ്റികള്‍കൊപ്പം ഉള്ള വീഡിയോ ആണ് അനു പങ്കുവെയ്ക്കാര്‍.

കഴിഞ്ഞദിവസം ഫ്ലവേഴ്സില്‍ ഒരു കോടിയില്‍ അനു ജോസഫ് പങ്കെടുത്തിരുന്നു . ഇവിടെവെച്ച് വിശേഷം പങ്കുവെയ്ക്കുന്നതിനിടെ പഴയകാല ഓര്‍മ്മകള്‍ താരം ഷേയര്‍ ചെയ്തു. നടി കാവ്യാമാധവനെ ഒരുതവണ കലോത്സവത്തില്‍ തോല്‍പ്പിച്ചതിനെക്കുറിച്ചും ഇവിടെവെച്ച് താരം പറഞ്ഞു.

നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു. അങ്ങനെ പത്രത്തില്‍ എഴുതിക്കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. കാവ്യയെ സ്‌കൂള്‍ ടൈമില്‍ തൊട്ട് നടി എന്നായാണാല്ലോ കാവ്യയെ കാണുന്നത്. മലയാള സിനിമയിലെ നായികയെ മലര്‍ത്തിയടിച്ചു എന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു, അനു പറഞ്ഞു.

അതേസമയം തന്റെ പതിനാറാമത്തെ വയസ്സുമുതല്‍ അഭിനയം തുടങ്ങിയതാണ് അനു ജോസഫ്. ആദ്യം ധന്യ എന്നായിരുന്നു ഈ താരത്തിന്റെ പേര്.

ആ പേര് ഇഷ്ടമല്ലാത്തതിനാല്‍ പിന്നീട് അനു ജോസഫ് എന്ന പേര് നടി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. തലേദിവസം കണ്ട സിനിമയിലെ നായികയുടെ പേര് അനു എന്നായിരുന്നു , അങ്ങനെയാണ് ആ പേരിലേക്ക് എത്തിയതെന്ന് താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35736/kavya-had-defeated-madhavan-at-the-kalothsavam-says-anu-joseph)