---
title: "കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്, വെളിപ്പെടുത്തി  റോണ്‍സണ്‍ "
english_title: "The casting couch has been confronted, Ronson said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35722/the-casting-couch-has-been-confronted-ronson-said-openly"
published_at: "2022-04-04T12:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a9979299fd_ronson.jpg"
keywords: []
---

# കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്, വെളിപ്പെടുത്തി  റോണ്‍സണ്‍ 

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോണ്‍സണ്‍. വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഭാര്യയിലൂടൊണ്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 4 ലെ പ്രബലനായ ഒരു മത്സരാര്‍ഥിയാണ് റോണ്‍സണ്‍.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോണ്‍സണ്‍. വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഭാര്യയിലൂടൊണ്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 4 ലെ പ്രബലനായ ഒരു മത്സരാര്‍ഥിയാണ് റോണ്‍സണ്‍.

ഏറെ പ്രതീക്ഷയോടെയാണ് ഈ നടനെ പ്രേക്ഷകര്‍ വീക്ഷിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയില്‍ കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയാണ് റോണ്‍സണ്‍. ബിഗ് ബോസ് നല്‍കിയ സെല്‍ഫി ടാസ്‌ക്കിലാണ് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്. ഒപ്പം ഒപ്പം സിനിമയില്‍ എത്തിയതിനെ കുറിച്ചും പറയുന്നുണ്ട്.

**

റോണ്‍സണ്ണിന്റെ വാക്കുകള്‍ ഇങ്ങനെ…**

”ബാംഗ്ലൂരില്‍ മോഡലിംഗ് ചെയ്യുന്ന സമയത്ത് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലരും അത്തരം സമീപനങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ തോന്നി. അങ്ങനെയാണ് സിനിമയിലേക്കും സീരിയലുകളിലേക്കും എത്തിയത്.

നിരവധി സീരിയലുകളിലും തെലുങ്ക് സിനിമയിലും ഏതാനും മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയറില്‍ വേണ്ടത്ര വിജയിക്കാനായില്ല. ഇന്നുവരെ വീട്ടില്‍ നിന്ന് ഒരുവിധത്തിലുമുള്ള അഭിനന്ദനവും ലഭിച്ചിട്ടില്ല.

കുടുംബത്തിന്റെ സിനിമാപാരമ്പര്യം തന്റെ തലയ്ക്ക് മുകളില്‍ ബാധ്യതയായി നില്‍ക്കുന്നുണ്ട്. കരിയറില്‍ ബ്രേക്ക് ആവുന്ന ഒരു കഥാപാത്രത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും” റോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു

### Related Links & Sources
- [Original Story Source](https://moviemax.in/news/35722/the-casting-couch-has-been-confronted-ronson-said-openly)