---
title: "റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് സംയുക്തയെ; അശോക് സെല്‍വന്‍ പറയുന്നു"
english_title: "As soon as the result came, the joint was informed first; Says Ashok Selvan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35706/as-soon-as-the-result-came-the-joint-was-informed-first-says-ashok-selvan"
published_at: "2022-04-04T11:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a89112c4e2_ashok.jpg"
keywords: []
---

# റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് സംയുക്തയെ; അശോക് സെല്‍വന്‍ പറയുന്നു

> **Lead Summary:** വളരെ സെലക്ടീവ് ആയി സിനിമകള്‍ ചെയ്യുന്ന നടനാണ് അശോക് സെല്‍വന്‍. വെങ്കട് പ്രഭു സംവിധാനം ചെയ്ത മന്മദ ലീലൈ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അശോക് അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടി സിനിമ മുന്നേറുകയാണ്.

## Article Content

വളരെ സെലക്ടീവ് ആയി സിനിമകള്‍ ചെയ്യുന്ന നടനാണ് അശോക് സെല്‍വന്‍. വെങ്കട് പ്രഭു സംവിധാനം ചെയ്ത മന്മദ ലീലൈ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അശോക് അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടി സിനിമ മുന്നേറുകയാണ്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഷൂട്ടിങിന് ഇടയില്‍ കൊവിഡ് ബാധിച്ചതിനെ കുറിച്ച് നടന്‍ സംസാരിച്ചത്. സംയുക്ത ഹെജ്‌ഡെ നായികയായി എത്തിയ ചിത്രം അഡേള്‍ട്ട് കോമഡി ചിത്രമാണ്.

റിയ സമനും സമൃതി വെങ്കടുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ ചില ലില് ലോക്ക് രംഗങ്ങളും ഉണ്ട്. ആ ലിപ് ലോക്കിനെ കുറിച്ച് സംസാരിക്കവെയാണ്, അത് ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ചും അശോക് സെല്‍വന്‍ വിശദീകരിച്ചത്.

ചിത്രത്തില്‍ സംയുക്ത ഹെജ്‌ഡെയുമായുള്ള ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിയ്ക്ക് നേരീയ ചൂട് അനുഭവപ്പെട്ടു.

ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവ്. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് സംയുക്തയെ ആണെന്ന് അശോക് പറയുന്നു. എന്നാല്‍ ഭാഗ്യത്തിന് സംയുക്ത ഉള്‍പ്പടെ സെറ്റില്‍ ആര്‍ക്കും എന്നില്‍ നിന്ന് രോഗം പടര്‍ന്നിട്ടില്ല.

താന്‍ വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണ് എന്നും, അതിനാല്‍ മന്മദ ലീലൈ എന്ന സിനിമ ഒരു പരീക്ഷണ ചിത്രമാണ് എന്ന് അറിഞ്ഞിട്ടും ഉടന്‍ ഏറ്റെടുക്കുകയായിരുന്നു എന്നും അശോക് സെല്‍വന്‍ പറയുന്നു. ഹോസ്റ്റല്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ നടന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/35706/as-soon-as-the-result-came-the-joint-was-informed-first-says-ashok-selvan)