---
title: "രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം ഈ മാസം"
english_title: "Ranbir Kapoor and Alia Bhatt are getting married this month"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35700/ranbir-kapoor-and-alia-bhatt-are-getting-married-this-month"
published_at: "2022-04-04T11:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a8438ad137_aliya.jpg"
keywords: []
---

# രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം ഈ മാസം

> **Lead Summary:** പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . നിരവധി ആരാധകരാണ് താരങ്ങൾക്ക് ഉള്ളത് . ഇപ്പോഴിതാ ആരാധകർക്കായി ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത് .

## Article Content

പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . നിരവധി ആരാധകരാണ് താരങ്ങൾക്ക് ഉള്ളത് . ഇപ്പോഴിതാ ആരാധകർക്കായി ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത് .

അങ്ങനെ നാളുകളായുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുന്നു. ബോളിവുഡ് സൂപ്പര്‍താരജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഈ മാസം വിവാഹിതരാകും. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി തന്നെയാണ് ഈ വിവാഹമെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നെങ്കിലും മറ്റ് വിവാദങ്ങളിലേക്ക് നീങ്ങാതെയാണ് ബന്ധം മുന്നോട്ട് പോയിരുന്നത്. ഈ മാസം നടക്കുന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും പങ്കെടുക്കുന്നത്.

ഇരുവരും സിനിമകളില്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളാണ്. ആലിയയുടെ 'ഗംഗൂഭായ് കത്യവാഡി' എന്ന ചിത്രം താരത്തിന്റെ അഭിനയമികവിനെ എടുത്ത് കാണിക്കുന്ന ചിത്രമായിരുന്നു. എസ്. എസ്. രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' എന്ന ചിത്രത്തില്‍ സീതയുടെ കഥാപാത്രമായും ആലിയ എത്തിയിരുന്നു.

രണ്‍ബീറിന് മുന്നിലുള്ളതും വലിയ ചിത്രങ്ങളാണ്. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച്‌ വരുന്നത് അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ബ്രഹ്മാസ്ത്രയിലാണ്'. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35700/ranbir-kapoor-and-alia-bhatt-are-getting-married-this-month)