logo

മാസ്ക് മുഖ്യം ബിഗിലെ......കാജലിന്റെ പോസ്റ്റ്‌ വെഡിംഗ് ഷൂട്ട്‌ വൈറല്‍

Published at Nov 2, 2020 04:38 PM മാസ്ക് മുഖ്യം ബിഗിലെ......കാജലിന്റെ പോസ്റ്റ്‌ വെഡിംഗ് ഷൂട്ട്‌ വൈറല്‍

തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളിന്റെ  കല്യാണം കഴിഞ്ഞ ദിവസമാണ് നടന്നത് .  ഡിസൈനറും വ്യവസായിയുമായി ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ കാജലിന്റെയും ഗൗതമിന്റെയും മാസ്‍ക് ആണ് ചര്‍ച്ചയാകുന്നത്. കാജല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഡിസൈൻ ചെയ്‍ത മാസ്‍ക് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.

പ്രമുഖ ഫാഷൻ ഡിസൈനറായ മനിഷ് മല്‍ഹോത്ര ചെയ്‍ത വസ്‍ത്രം ധരിച്ചാണ് കാജല്‍ ഏവരുടെയും ശ്രദ്ധ നേടുന്നത്. മഞ്ഞ സാരിയാണ് കാജല്‍ ധരിച്ചിരിക്കുന്നത്.


ഗൗതം ക്രീം നിറത്തിലുള്ള പരമ്പരാഗത വസ്‍ത്രവും. എല്ലാവരുടെയും കണ്ണുടക്കിയത് മാസ്‍ക്കിലാണ്. കാജല്‍ തന്റെയും ഗൌതമിന്റെ മാസ്‍ക്കിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.

വിവാഹത്തിനായാലും മാസ്‍ക് നിര്‍ബന്ധമാണ്, സുരക്ഷയ്‍ക്കല്ലേ ആദ്യം പ്രാധാന്യം എന്ന് ആരാധകര്‍ പറയുന്നു.ഗൗതം കിച്‍ലുവിന്റെയും കാജലിന്റെയും വിവാഹ വസ്‍ത്രങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍ കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു

The wedding of South Indian actress Kajal Agarwal took place yesterday. The groom is Gautam Kichlu, a designer and businessman

Related Stories
ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Feb 19, 2021 06:30 PM

ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും...

Read More >>
ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

Feb 19, 2021 05:59 PM

ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍...

Read More >>
Trending Stories