---
title: "മലയാളത്തിൽ പുതിയ പരീക്ഷണം; ഡാർക്ക് ഹ്യൂമറിൽ പൃഥ്വിരാജിന്റെ 'ഐ നോബഡി', റിലീസ് ജൂലൈയിൽ"
english_title: "A new experiment in Malayalam; Prithviraj's 'I Nobody' in dark humor, to be released in July"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356741/A-new-experiment-in-Malayalam-Prithviraj's-'I-Nobody'-in-dark-humor-to-be-released-in-July"
published_at: "2026-05-02T09:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f577e1efa9e_esrtger.jpg"
keywords: []
---

# മലയാളത്തിൽ പുതിയ പരീക്ഷണം; ഡാർക്ക് ഹ്യൂമറിൽ പൃഥ്വിരാജിന്റെ 'ഐ നോബഡി', റിലീസ് ജൂലൈയിൽ

> **Lead Summary:** **[** 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐ നോബഡി'യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

## Article Content

**[** 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐ നോബഡി'യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ഹക്കീം ഷാജഹാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

സോഷ്യോ-പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ഡാർക്ക് ഹ്യൂമർ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരം മേക്കിങ് ശൈലിയായിരിക്കും ചിത്രത്തിന്റേതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 'റോഷാക്കി'ന്റെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിനും രചന നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. ഈ വർഷം ജൂലൈയിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/356741/A-new-experiment-in-Malayalam-Prithviraj's-'I-Nobody'-in-dark-humor-to-be-released-in-July)