---
title: "‘ഈ മ യൗ, തങ്കരാജേട്ടന്‍ യാത്രയായി'; ഓര്‍മകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി"
english_title: "Lijo Jose Pellissery offers condolences on the death of late actor Kainakari Thankaraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35613/lijo-jose-pellissery-offers-condolences-on-the-death-of-late-actor-kainakari-thankaraj"
published_at: "2022-04-03T19:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249af68b34a3_lijo.jpg"
keywords: []
---

# ‘ഈ മ യൗ, തങ്കരാജേട്ടന്‍ യാത്രയായി'; ഓര്‍മകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി

> **Lead Summary:** അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അര്‍പ്പിച്ചത്.

## Article Content

അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അര്‍പ്പിച്ചത്.

‘ഈ മ യൗ, തങ്കരാജേട്ടന്‍ യാത്രയായി’ ലിജോ കുറിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേന്‍’, ‘ഈ മ യൗ’ തുടങ്ങിയ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളെ കൈനകരി തങ്കരാജ് അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മരണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ മ യൗവിന്റെ ഇതിവൃത്തം.

ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയില്‍ വെച്ചായിരുന്നു കൈനകരി തങ്കരാജ് മരണത്തിന് കീഴടങ്ങിയത്. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/35613/lijo-jose-pellissery-offers-condolences-on-the-death-of-late-actor-kainakari-thankaraj)