---
title: "ഭാവനയ്ക്കൊപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍"
english_title: "Kunchacko Boban shares a picture of his son with Bhavana."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35569/kunchacko-boban-shares-a-picture-of-his-son-with-bhavana"
published_at: "2022-04-03T14:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624962203ab94_kunjako boban.jpg"
keywords: []
---

# ഭാവനയ്ക്കൊപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

> **Lead Summary:** ഭാവനയ്ക്കൊപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. കുഞ്ഞ് ഇസയെ ഭാവന കയ്യിലെടുത്ത് ഉമ്മവെക്കുന്നതാണ് ചിത്രം. ‘ഭാവന ചേച്ചിയുടെ സ്‌നേഹം’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് നടന്‍ ചിത്രം പങ്കുവെച്ചത്. ‘ഭാവന ചേച്ചിയുടെ സ്‌നേഹം.

## Article Content

ഭാവനയ്ക്കൊപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. കുഞ്ഞ് ഇസയെ ഭാവന കയ്യിലെടുത്ത് ഉമ്മവെക്കുന്നതാണ് ചിത്രം. ‘ഭാവന ചേച്ചിയുടെ സ്‌നേഹം’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് നടന്‍ ചിത്രം പങ്കുവെച്ചത്. ‘ഭാവന ചേച്ചിയുടെ സ്‌നേഹം.

എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് എന്റെ മകന് സാധിച്ചു. കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതില്‍ അതിയായ സന്തോഷം’, എന്ന് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സ്വപ്നക്കൂട് എന്ന സിനിമയിലാണ് കുഞ്ചാക്കോ ബോബനും ഭാവനയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുടര്‍ന്ന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ലോലിപ്പോപ്പ്, പോളിടെക്ക്‌നിക്ക് തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഇരുവര്‍ക്കുമിടയില്‍ മികച്ച സൗഹൃദമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35569/kunchacko-boban-shares-a-picture-of-his-son-with-bhavana)