---
title: "'പോണ്‍ സീരീസില്‍ അഭിനയിക്കാനാണ് അയാള്‍ നിര്‍ദ്ദേശിച്ചത്; ഉര്‍ഫി ജാവേദ്"
english_title: "Now the actress has shared a bad experience directly with herself."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35555/now-the-actress-has-shared-a-bad-experience-directly-with-herself"
published_at: "2022-04-03T12:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62494df377e13_urfi.jpg"
keywords: []
---

# 'പോണ്‍ സീരീസില്‍ അഭിനയിക്കാനാണ് അയാള്‍ നിര്‍ദ്ദേശിച്ചത്; ഉര്‍ഫി ജാവേദ്

> **Lead Summary:** ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഉര്‍ഫി ജാവേദ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെയാണ് പ്രശസ്തയായി മാറുന്നത്. വസ്ത്രധാരണത്തിലെ വ്യത്യസ്തത പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും വീഡിയോകളും ഉര്‍ഫിയെ വലിയ വിവാദങ്ങളിലേക്ക് നയിക്കാറുണ്ട്.

## Article Content

ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഉര്‍ഫി ജാവേദ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെയാണ് പ്രശസ്തയായി മാറുന്നത്. വസ്ത്രധാരണത്തിലെ വ്യത്യസ്തത പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും വീഡിയോകളും ഉര്‍ഫിയെ വലിയ വിവാദങ്ങളിലേക്ക് നയിക്കാറുണ്ട്.

ഇപ്പോഴിതാ തനിക്ക് നേരിട്ട് ഒരു മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. തനിക്ക് നല്ല വര്‍ക്കുകള്‍ ലഭിക്കാതെ വന്ന ഒരു സാഹചര്യത്തില്‍ അഡള്‍ട്ട് വെബ് സീരീസ് ചെയ്താല്‍ നന്നാകുമെന്ന് തന്നോട് ഒരാള്‍ പറഞ്ഞിട്ടുണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.

ഈ സിനിമാ ഇന്‍ഡസ്ട്രി എന്നെ അംഗീകരിക്കാന്‍ ഒട്ടും തയ്യാറല്ല. മാറ്റം അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും ഉര്‍ഫി പറയുന്നു. അടുത്തിടെ, ഒരു കാസ്റ്റിംഗ് ഡയറക്ടറെ ഞാന്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞത് എന്താണെന്നാല്‍ നിങ്ങളുടെ ഇമേജ് വളരെ മോശമാണെന്നും.

അതിനാല്‍ ഇപ്പോള്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നുമാണ്. അയാളെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.

എനിക്ക് നല്ല ജോലി ലഭിക്കാത്തതിനാല്‍ അഡല്‍റ്റ് വെബ് സീരീസിലേക്ക് പോകാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്ക് അത് അത്ര സുഖകരമായി തോന്നാത്തതിനാല്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ പോകുന്നില്ലെന്നാണ് അയാളോട് നേരിട്ട് പറഞ്ഞ മറുപടി.

ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് അങ്ങനെയുള്ള വേഷങ്ങളും ചെയ്യും എന്ന് എന്നെ വിലയിരുത്തരുതെന്ന് അയാളോട് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/35555/now-the-actress-has-shared-a-bad-experience-directly-with-herself)