---
title: "നൃത്തച്ചുവടുകളുമായി അനുശ്രീ, ഫോട്ടോകള്‍ പങ്കുവെച്ച് താരം"
english_title: "Anushree with dance steps, actress sharing photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35551/anushree-with-dance-steps-actress-sharing-photos"
published_at: "2022-04-03T12:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249465ab4aed_anusree.jpg"
keywords: []
---

# നൃത്തച്ചുവടുകളുമായി അനുശ്രീ, ഫോട്ടോകള്‍ പങ്കുവെച്ച് താരം

> **Lead Summary:** വേറിട്ട ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് അനുശ്രീ. നായികയായും സഹതാരമായും ഒക്കെ ഗൗരവമുള്ള പ്രമേയത്തിലും തമാശ രംഗങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം തന്നെ അനുശ്രീ.

## Article Content

വേറിട്ട ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് അനുശ്രീ. നായികയായും സഹതാരമായും ഒക്കെ ഗൗരവമുള്ള പ്രമേയത്തിലും തമാശ രംഗങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം തന്നെ അനുശ്രീ.

സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ അനുശ്രീ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത് . നൃത്ത ചുവടുകള്‍ വയ്‍ക്കുന്ന പോസിലുള്ള ഫോട്ടോയാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.

അനുശ്രീക്ക് മേയ്‍കപ്പ് ചെയ്‍തിരിക്കുന്നത് പിങ്കി വിസലാണ്. പ്രവണ രാജാണ് ഫോട്ടോ എടുത്തിരിക്കുന്നത്. എന്തായാലും അനുശ്രീയുടെ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയാണ്. ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന 'താര' എന്ന ചിത്രമാണ് അനുശ്രീയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35551/anushree-with-dance-steps-actress-sharing-photos)