---
title: "'മമ്മൂട്ടി അങ്കിളൊന്ന് വരുമോ'; ആശുപത്രിയിൽ കിടക്കയിൽ നിന്ന് കുഞ്ഞാരാധിക, കാണാനെത്തി താരം"
english_title: "Mammootty visits Aaradhika at the hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35535/mammootty-visits-aaradhika-at-the-hospital"
published_at: "2022-04-03T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62493633c2f75_mammootty.jpg"
keywords: []
---

# 'മമ്മൂട്ടി അങ്കിളൊന്ന് വരുമോ'; ആശുപത്രിയിൽ കിടക്കയിൽ നിന്ന് കുഞ്ഞാരാധിക, കാണാനെത്തി താരം

> **Lead Summary:** തങ്ങളുടെ ആരാധകർക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് സിനിമാ തരാങ്ങൾ. ആരാധകരെ കാണാനെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്.

## Article Content

തങ്ങളുടെ ആരാധകർക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് സിനിമാ തരാങ്ങൾ. ആരാധകരെ കാണാനെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്.

അത്തരത്തിൽ മമ്മൂട്ടിയെ കാണണമെന്ന് ആശുപത്രിയിൽ കിടക്കയിൽ വച്ച് ആ​ഗ്രഹം പറഞ്ഞ കുഞ്ഞാരാധികയെ കാണാനെത്തിയിരിക്കുകയാണ് നടൻ.

'മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെർത്ഡേയ് ആണ് മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ എന്ന്' ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കു‍ഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതേ ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. താരത്തോട് ഡോക്ടർമാർ കാര്യം പറഞ്ഞപ്പോൾ തന്നെ കുട്ടിയെ കാണാൻ മമ്മൂട്ടി എത്തുക ആയിരുന്നു. പിന്നാലെ പിറന്നാൾ ആശംസകളും മമ്മൂട്ടി കുഞ്ഞാരാധികയ്ക്ക് നൽകി.

നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റ് ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് കുട്ടിക്ക്. ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കുഞ്ഞ് ചികിൽസയിൽ കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35535/mammootty-visits-aaradhika-at-the-hospital)