---
title: "ഭയം കൊണ്ട് കിലുകിലാ എന്ന് വിറയ്ക്കുകയായിരുന്നു ഞാന്‍; ലാലു അലക്‌സ് പറയുന്നു "
english_title: "Actor Lalu Alex shares his experience of acting with Nazir."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35523/actor-lalu-alex-shares-his-experience-of-acting-with-nazir"
published_at: "2022-04-03T10:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62492c2979755_lalu.jpg"
keywords: []
---

# ഭയം കൊണ്ട് കിലുകിലാ എന്ന് വിറയ്ക്കുകയായിരുന്നു ഞാന്‍; ലാലു അലക്‌സ് പറയുന്നു 

> **Lead Summary:** നിത്യഹരിതനായകന്‍ നസീറുമൊത്ത് അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ലാലു അലക്‌സ്. ജീവിതത്തില്‍ നന്നായി ഭയന്ന ഒരു നിമിഷമായിരുന്നു അതെന്നും എന്നാല്‍ നിമിഷാര്‍ദ്ധത്തില്‍ തന്നെ നസീറിന്റെ ഇടപെടല്‍ മൂലം തനിക്ക് ഈസിയായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും ലാലു അഭിമുഖത്തില്‍ പറഞ്ഞു.

## Article Content

നിത്യഹരിതനായകന്‍ നസീറുമൊത്ത് അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ലാലു അലക്‌സ്. ജീവിതത്തില്‍ നന്നായി ഭയന്ന ഒരു നിമിഷമായിരുന്നു അതെന്നും എന്നാല്‍ നിമിഷാര്‍ദ്ധത്തില്‍ തന്നെ നസീറിന്റെ ഇടപെടല്‍ മൂലം തനിക്ക് ഈസിയായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും ലാലു അഭിമുഖത്തില്‍ പറഞ്ഞു.

അതൊരു ഭയങ്കര അനുഭവമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഫീല്‍. ചെറുപ്രായമായിരുന്നു എനിക്ക്. വര്‍ഷങ്ങളായി സിനിമയില്‍ മാത്രം കണ്ടവരെ നേരിട്ടുകാണാനും സംസാരിക്കാനും ഒപ്പം അഭിനയിക്കാനുമൊക്കെ പറ്റുന്നു.

നസീര്‍ സാറിനൊപ്പം ക്യാമറക്ക് മുന്നില്‍നില്‍ക്കുമ്പോള്‍ ഭയം തോന്നിയിരുന്നു. കിലുകിലാ വിറക്കുകയായിരുന്നു ഞാന്‍. പക്ഷേ അദ്ദേഹം ഈസിയായി എടുക്കാന്‍ പറഞ്ഞു. ധൈര്യമായി നില്‍ക്ക് എന്നു പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്.

വലിയ സഭാകമ്പം ഉണ്ടായിരുന്നുവെങ്കിലും എന്റെ ആദ്യത്തെ ഷോട്ട് തന്നെ ഓക്കെയായി. ചെറുപ്പകാലത്തു കണ്ട പല സിനിമകളിലെയും ഡയലോഗുകള്‍ വീട്ടില്‍ വന്ന് പറഞ്ഞു നോക്കുന്ന ശീലമുണ്ടായിരുന്നു.

അതുകൊണ്ടൊക്കെയാകും ആദ്യത്തെ ഷോട്ട് തന്നെ ഓക്കെ ആയത്. പിന്നെ ജയനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. ‘ മീന്‍’, ‘ ഇടിമുഴക്കം’ തുടങ്ങി നാലഞ്ച് സിനിമകള്‍. വല്ലാത്ത ത്രില്ലോടു കൂടിയാണ് ജയനൊപ്പം ക്യാമറക്ക് മുന്നില്‍ നിന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35523/actor-lalu-alex-shares-his-experience-of-acting-with-nazir)