---
title: "വാഹനാപകടത്തില്‍ നടി മലൈക്ക അറോറയ്ക്ക് പരിക്ക്"
english_title: "Actress Malaika Arora injured in road mishap"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35522/actress-malaika-arora-injured-in-road-mishap"
published_at: "2022-04-03T10:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624928936b3ef_arora.jpg"
keywords: []
---

# വാഹനാപകടത്തില്‍ നടി മലൈക്ക അറോറയ്ക്ക് പരിക്ക്

> **Lead Summary:** വാഹനാപകടത്തില്‍ നടി മലൈക്ക അറോറയ്ക്ക് പരിക്ക്. മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരുടെ പരിക്ക് നിസാരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുനെയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈകയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

## Article Content

വാഹനാപകടത്തില്‍ നടി മലൈക്ക അറോറയ്ക്ക് പരിക്ക്. മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരുടെ പരിക്ക് നിസാരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുനെയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈകയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

മുംബൈ – പുണെ എക്സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്ന് വാഹനങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നടിക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അവര്‍. തിങ്കളാഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി വ്യക്തമാക്കി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

മൂന്ന് വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അപകടകാരണം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35522/actress-malaika-arora-injured-in-road-mishap)