---
title: "സ്റ്റൈലായി മിനി കൂപ്പർ ഓടിച്ച് മോഹൻലാൽ - വൈറൽ വീഡിയോ കാണാം  "
english_title: "Watch the viral video of Mohanlal driving a mini Cooper in style"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35514/watch-the-viral-video-of-mohanlal-driving-a-mini-cooper-in-style"
published_at: "2022-04-03T08:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624913ebbbddc_mohanlal.jpg"
keywords: []
---

# സ്റ്റൈലായി മിനി കൂപ്പർ ഓടിച്ച് മോഹൻലാൽ - വൈറൽ വീഡിയോ കാണാം  

> **Lead Summary:** **വാ**ഹനങ്ങളോട് ഏറെ താല്പര്യമുള്ളവരാണ് സിനിമാ താരങ്ങൾ. അതുകൊണ്ട് തന്നെയാണ് താരങ്ങളുടെ പുതിയ വാഹനങ്ങളുടെയും വണ്ടി ഓടിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

## Article Content

**വാ**ഹനങ്ങളോട് ഏറെ താല്പര്യമുള്ളവരാണ് സിനിമാ താരങ്ങൾ. അതുകൊണ്ട് തന്നെയാണ് താരങ്ങളുടെ പുതിയ വാഹനങ്ങളുടെയും വണ്ടി ഓടിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ഇപ്പോഴിതാ നടൻ മോഹൻലാൽ കാറോടിച്ച് വരുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ സാഗർ എലിയാസ് ജാക്കിയുടെ ബിജിഎമ്മിനൊപ്പമാണ് വീഡിയോ.

മിനി കൂപ്പർ ഓടിച്ച് ലൊക്കേഷനിൽ എത്തുന്ന മോഹൻലാലിനെയാണ് വീഡിയോയാണ് കാണാനാകുക. സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയുടെ മിനി കൂപ്പർ ജോൺ കൂപ്പർ വർക്സാണ് മോഹൻലാൽ ഓടിച്ചത്. സമീർ ഹംസ തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/35514/watch-the-viral-video-of-mohanlal-driving-a-mini-cooper-in-style)