---
title: "'ഭൂതകാലം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്"
english_title: "'bhoothakalam' first look poster out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3551/bhoothakalam-first-look-poster-out"
published_at: "2021-10-05T11:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615be57b46319_bhoothakalam.jpg"
keywords: []
---

# 'ഭൂതകാലം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

> **Lead Summary:** ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമാണ് ഭൂതകാലം. രാഹുല്‍ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്. ഭൂതകാലം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രേവതിയാണ് ഭൂതകാലം എന്ന ചിത്രത്തില്‍ ഷെയ്‍നിനു പുറമേ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

## Article Content

ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമാണ് ഭൂതകാലം. രാഹുല്‍ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്. ഭൂതകാലം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രേവതിയാണ് ഭൂതകാലം എന്ന ചിത്രത്തില്‍ ഷെയ്‍നിനു പുറമേ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

സൈജു കുറുപ്പും ഭൂതകാലമെന്ന ചിത്രത്തില്‍ വേഷമിടുന്നു. ഷെയ്‍നൻ നിഗമാണ് ഗാനരചന. ഷെയ്‍നിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകൻ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്. ഷെയ്‍ൻ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്. ഷെയ്ൻ നിഗം ഫിലിംസിന്റെയും ബാനറിൽ സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഭൂതകാലം എന്ന ഷെയ്‍ൻ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റേതാണ്. എ ആർ അൻസാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബിനു മുരളി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളര്‍. ഭൂതകാലം എന്ന ഷെയ്‍ൻ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷെഹ്നാദ് ജലാൽ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3551/bhoothakalam-first-look-poster-out)