നേരിട്ടത് ക്രൂരമായ അപഹാസം, താന്‍ രോഗിയെന്ന് ഹര്‍ണാസ് സന്ധു

നേരിട്ടത് ക്രൂരമായ അപഹാസം, താന്‍ രോഗിയെന്ന് ഹര്‍ണാസ് സന്ധു
2022-04-02T22:17:00 | By Susmitha Surendran

സോഷ്യല്‍മീഡിയയില്‍ താന്‍ വലിയ രീതിയുള്ള ബോഡി ഷെയിമിനും ട്രോളുകള്‍ക്കുമിരയായെന്ന് വിശ്വസുന്ദരി ഹര്‍ണാസ് കൗര്‍ സന്ധു. ലോകസുന്ദരിയായ ശേഷം കമന്റുകളിലൂടെയും മറ്റും അപകീര്‍ത്തികരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ സന്ധുവിന് നേരെയുണ്ടായെന്ന് അവര്‍ വെളിപ്പെടുത്തി.

തന്റെ അടുത്തിടെയുളള ചിത്രങ്ങള്‍ കണ്ട് തടിച്ചിയെന്ന് ചിലര്‍ വിളിച്ചു. ‘മുന്‍പ് മെലിഞ്ഞ ശരീരം കണ്ട് ‘ചുള്ളിക്കമ്പെന്ന്’ പറഞ്ഞിരുന്നവരാണ് ഇപ്പോള്‍ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുന്നത്. സീലിയാക് എന്ന രോഗം ബാധിച്ച സമയത്ത് ധാന്യാഹാരങ്ങളൊന്നും കഴിക്കാന്‍ സാധിച്ചിരുന്നില്ല.

സ്വാഭാവികമായും അപ്പോള്‍ ശരീരം മെലിഞ്ഞു. ആരും അന്ന് രോഗത്തെക്കുറിച്ച് ചോദിച്ചിരുന്നില്ല’ സന്ധു  പറഞ്ഞു. ‘എന്നെ സംബന്ധിച്ച് എല്ലാവരും സൗന്ദര്യമുള്ളവരാണ്. ഒരാള്‍ സൗന്ദര്യമുള്ളയാളാകുന്നത് അയാളുടെ ആശയ പ്രത്യയശാസ്ത്രങ്ങള്‍ എങ്ങനെയുള്ളതാണെന്നതിന്റെ അടിസ്ഥാനത്തിലാണ്.

ശാരീരികമായ പ്രത്യേകതകളൊന്നും തന്നെ അതിന് മാനദഢങ്ങളാകുന്നില്ല. എനിക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ് ഞാന്‍ ലോകസുന്ദരിയായതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

ഞാനൊരു തടിച്ചവളോ മെലിഞ്ഞവളോ എങ്ങനെയാണെങ്കിലും എന്നെ സ്വയം ഇഷ്ടപ്പെടുന്ന, ആത്മവിശ്വാസമുള്ള, ധൈര്യശാലിയായ ഒരു വ്യക്തിയാണ്. ഞാന്‍ മാറ്റങ്ങളെ ഇഷടപ്പെടുന്നു. നിങ്ങളും മാറ്റങ്ങളെ പ്രോത്സാഹിപ്പിച്ചേ പറ്റൂ. കാരണം മാറ്റങ്ങളിലൂടെ മുന്നോട്ടു പോവുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല.

അതുകൊണ്ട് നിങ്ങളിപ്പോള്‍ വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നത് എങ്കില്‍ നന്ദിയുള്ളയാളാവുക, കാരണം മികച്ചതെന്തോ നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്നു’- സന്ധു കൂട്ടിച്ചേര്‍ത്തു.

Content Highlight: Harnas Sandhu says he is sick; The star's words go viral

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup