---
title: "മിനി കൂപ്പര്‍ ഓടിച്ച് മോഹന്‍ലാല്‍; വീഡിയോ വൈറൽ "
english_title: "Mohanlal drives Mini Cooper; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35477/mohanlal-drives-mini-cooper-video-goes-viral"
published_at: "2022-04-02T21:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248742f2a1de_mohanlal.jpg"
keywords: []
---

# മിനി കൂപ്പര്‍ ഓടിച്ച് മോഹന്‍ലാല്‍; വീഡിയോ വൈറൽ 

> **Lead Summary:** മോഹന്‍ലാല്‍ മിനി കൂപ്പര്‍ ഓടിച്ച് ലൊക്കേഷനില്‍ എത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

## Article Content

മോഹന്‍ലാല്‍ മിനി കൂപ്പര്‍ ഓടിച്ച് ലൊക്കേഷനില്‍ എത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയുടെ മിനി കൂപ്പര്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സാണ് മോഹന്‍ലാല്‍ ഓടിച്ചത്. സമീര്‍ ഹംസ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ സാഗര്‍ എലിയാസ് ജാക്കിയുടെ പ്രശസ്തമായ ബിജിഎമ്മിനൊപ്പം വീഡിയോ. ബറോസ് എന്ന സിനിമയുടെ ലൊക്കേഷനിലക്കാണ് മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ഡ്രൈവ്.

അതേസമയം ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന് ശേഷം സംവിധായാകാനായ ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. തല മൊട്ടയടിച്ച് താടി വളര്‍ത്തിയാണ് മോഹന്‍ലാല്‍ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35477/mohanlal-drives-mini-cooper-video-goes-viral)