---
title: "ബ്രോ ഡാഡി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല:  പൃഥ്വിരാജ്"
english_title: "Bro Daddy did not intend to direct: Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35474/bro-daddy-did-not-intend-to-direct-prithviraj"
published_at: "2022-04-02T21:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624871b066c7e_brodady.jpg"
keywords: []
---

# ബ്രോ ഡാഡി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല:  പൃഥ്വിരാജ്

> **Lead Summary:** പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങി ഹോട് സ്റ്റാറില്‍ റിലീസ് ചെയ്ത ബ്രോ ഡാഡി വലിയ വിജയമാണ് നേടിയത്. ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍.

## Article Content

പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങി ഹോട് സ്റ്റാറില്‍ റിലീസ് ചെയ്ത ബ്രോ ഡാഡി വലിയ വിജയമാണ് നേടിയത്. ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍.

എന്നാല്‍ ഈ സിനിമ താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ഡിറക്ടോറിയല്‍ ഫിലിമോഗ്രഫിയില്‍ ഇങ്ങനെ ഒരു ചിത്രമുണ്ടായിരുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.

പഴയ ലാലേട്ടനെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ അതിന്റെ ആരാധകനുമല്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനിയും ഒരുപാട് പുതിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ബ്രോ ഡാഡി ഒരിക്കലും ഞാന്‍ ചെയ്യാനിരുന്ന സിനിമ അല്ലായിരുന്നു. രണ്ട് പുതിയ എഴുത്തുകാര് ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് ഉണ്ടെന്നും ഇത് വാങ്ങുന്നോയെന്ന് ചോദിച്ച് എന്റെ അടുത്ത് വരുകയായിരുന്നു.

സ്‌ക്രിപ്റ്റ് വാങ്ങിച്ചു. അപ്പോഴും ലാലേട്ടന്‍ അഭിനയിക്കാമെന്നോ ഞാന്‍ സംവിധാനം ചെയ്യാമെന്നോ വിചാരിക്കുന്നില്ല,’‘പിന്നെ രണ്ടാമത്തെ ലോക്ക്ഡൗണ്‍ വന്നു. ഇന്‍ഡസ്ട്രി വീണ്ടും സ്തംഭിച്ചു. അപ്പോഴാണ് ഞാന്‍ വിചാരിച്ചത് വലിയ പ്രീ പ്രൊഡക്ഷന്‍ പരിപാടി ഇല്ലാതെ എനിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമ ആണല്ലോ ഇതെന്ന്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35474/bro-daddy-did-not-intend-to-direct-prithviraj)