---
title: "ഫീല്‍ഡ് ഔട്ട് ആയല്ലേ: വിമര്‍ശകന് നടി അശ്വതിയുടെ മറുപടി"
english_title: "Actress Ashwathy's reply to the critic"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35455/actress-ashwathys-reply-to-the-critic"
published_at: "2022-04-02T19:45:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62485acf69032_aswathi.jpg"
keywords: []
---

# ഫീല്‍ഡ് ഔട്ട് ആയല്ലേ: വിമര്‍ശകന് നടി അശ്വതിയുടെ മറുപടി

> **Lead Summary:** ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധികയായ അശ്വതി ഷോ കണ്ട് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. തുറന്നെഴുതുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും അശ്വതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

## Article Content

ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധികയായ അശ്വതി ഷോ കണ്ട് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. തുറന്നെഴുതുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും അശ്വതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

തുടരെ തുടരെ പരിഹസിച്ച് കമന്റുകളും മെസേജുകളും അയക്കുന്നവര്‍ക്ക് അശ്വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

**

**

**
**

**അശ്വതിയുടെ കുറിപ്പ്**

‘പോയി ചത്തൂടെ :- ‘നീ ആദ്യം പോയി ചാകടാ”. കൊറച്ച് ഓവര്‍ ആണ് കേട്ടോ:- ‘ഇച്ചിരി ഓവര്‍ ആകാനാ എനിക്കിഷ്ട്ടം’. ബിഗ്ബോസ്‌ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- ‘അതെന്തു ബിഗ് ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?’.

വെറുപ്പിക്കല്‍ സഹിക്കാന്‍ വയ്യാത്ത കൊണ്ട് അണ്‍ഫോള്ളോ ചെയ്യുന്നു :- ‘പോനാല്‍ പോകട്ടും പോ…. ടാ’. ആരാന്നാ നിന്റെ വിചാരം :- ‘തോമസ് ചെറിയാന്റെ മകളും, ജെറിന്‍ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി’.

ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീല്‍ഡ് ഔട്ട് ആയല്ലേ :- ‘നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്’….. ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം….

പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവര്‍ ആയത് കൊണ്ട് ഞാന്‍ ഇതുപോലെ മറുപടി പറയുന്നില്ലാട്ടോ… ബൈ ദ ബൈ ചില തിരക്കുകളാല്‍ ബി?ഗ് ബോസ് എപ്പിസോഡ് കാണാന്‍ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല..’

### Related Links & Sources
- [Original Story Source](https://moviemax.in/news/35455/actress-ashwathys-reply-to-the-critic)