---
title: "സിനിമയിൽ അഭിനയിക്കുന്നവര്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല: കൃഷ്ണ"
english_title: "Actors in movies should never do serials: Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35352/actors-in-movies-should-never-do-serials-krishna"
published_at: "2022-04-02T11:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247e6cb6d398_actor.jpg"
keywords: []
---

# സിനിമയിൽ അഭിനയിക്കുന്നവര്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല: കൃഷ്ണ

> **Lead Summary:** മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടനാണ് കൃഷ്ണ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് ഇപ്പോഴിതാ സിനിമയില്‍ അവസരം കിട്ടാതിരുന്ന സമയത്ത് സീരിയലില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ.

## Article Content

മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടനാണ് കൃഷ്ണ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് ഇപ്പോഴിതാ സിനിമയില്‍ അവസരം കിട്ടാതിരുന്ന സമയത്ത് സീരിയലില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ.

ഒരു അഭിമുഖത്തിലാണ് താരം തന്റെ അഭിനയജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്. സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാകാര്‍ക്ക് പുച്ഛമാണ്. ഞാന്‍ സിനിമയില്‍ നിന്ന് വന്നൊരാളാണ്, എനിക്ക് സീരിയലിലേക്ക് പോവാന്‍ ഭയങ്കര ബ്ലോക്ക് വന്നിരുന്നു.

എനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാതിരുന്ന സമയത്ത് റിസ്‌ക് എടുത്ത് സീരിയല്‍ ചെയ്തു. എന്നുവെച്ച് സീരിയലിലേക്ക് തിരിച്ചുപോവാന്‍ നമുക്ക് മനസുവരില്ല. രണ്ടും രണ്ട് പ്ലാറ്റ്ഫോമാണ്.

സത്യം പറഞ്ഞാല്‍ സിനിമയിലഭിനയിക്കുന്ന ആള്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല. സിനിമ എന്നുപറയുന്നതിന് വേറൊരു ഓഡിയന്‍സാണ്, സീരിയലിലേത് വേറെയും എന്നാല്‍ സീരിയലില്‍ അഭിനയിച്ചാല്‍ നമ്മുടെ അഭിനയത്തിന് കുറച്ചുകൂടെ മൂര്‍ച്ഛവരും.

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നതുകൊണ്ട് ഒരു ആക്ടര്‍ക്ക് ഗ്രോത്തില്ല. ഒരു ആക്ടറിനെ തിയേറ്ററില്‍ പോയി കാണാനെ നമ്മള്‍ ആഗ്രഹിക്കുന്നുള്ളു. കൃഷ്ണ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35352/actors-in-movies-should-never-do-serials-krishna)