---
title: "തീവ്രവാദത്തെ കുറിച്ച് പൃഥ്വിരാജ്, എന്നും പറഞ്ഞായിരിക്കും നിങ്ങളുടെ തമ്പ്നെയില്‍, അതുവേണ്ട:  പൃഥ്വിരാജ്"
english_title: "Prithviraj talks about terrorism in your thumbnail: Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35313/prithviraj-talks-about-terrorism-in-your-thumbnail-prithviraj"
published_at: "2022-04-02T07:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247b1b81c726_raj.jpg"
keywords: []
---

# തീവ്രവാദത്തെ കുറിച്ച് പൃഥ്വിരാജ്, എന്നും പറഞ്ഞായിരിക്കും നിങ്ങളുടെ തമ്പ്നെയില്‍, അതുവേണ്ട:  പൃഥ്വിരാജ്

> **Lead Summary:** പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് ജന ഗണ മന. ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ള ട്രെയിലറും ടീസറുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

## Article Content

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് ജന ഗണ മന. ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ള ട്രെയിലറും ടീസറുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിപരമായ നിലപാടുകളെക്കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്.

സിനിമകളില്‍ പലപ്പോഴും തീവ്രവാദികളായി മുസ്ലിം സമുദായത്തില്‍ പെട്ടവരെ ചിത്രീകരിക്കുന്ന വിഷയത്തിലുള്ള പൃഥ്വിരാജിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

”എങ്ങനെയാണ് ഈ വിഷയം നമ്മള്‍ സംസാരിക്കുന്ന സിനിമയുമായി, ജന ഗണ മനയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതിന് ഉത്തരം പറഞ്ഞാല്‍, നിങ്ങളുടെ ചാനലിന്റെ തമ്പ്നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തെക്കുറിച്ച്, എന്നും പറഞ്ഞായിരിക്കും അതിന്റെ ഡിസ്‌ക്രിപ്ഷന്‍.

ഉറപ്പായിരിക്കും. അത് തുറന്ന് നോക്കുമ്പോള്‍ ജന ഗണ മനയുടെ അഭിമുഖമായിരിക്കും. പക്ഷെ, ഇതായിരിക്കും തമ്പ്നെയിലും ഡിസ്‌ക്രിപ്ഷനും.

അതിന്റെ താഴെ ഒരു അയ്യായിരം കമന്റും. എന്തിന് ഞാന്‍ നിങ്ങള്‍ക്ക് ആ ക്ലിക്ക്ബൈറ്റ് തരണം. നിങ്ങളുടെ കമ്പനിയില്‍ എനിക്ക് ഇന്‍വെസ്റ്റ്മെന്റ് ഉണ്ടോ, നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ. ഇല്ലല്ലോ.

### Related Links & Sources
- [Original Story Source](https://moviemax.in/news/35313/prithviraj-talks-about-terrorism-in-your-thumbnail-prithviraj)