logo

ആസിഫ് അലിയുടെ 'കുറ്റവും ശിക്ഷയും' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Published at Nov 2, 2020 01:04 PM ആസിഫ് അലിയുടെ  'കുറ്റവും ശിക്ഷയും' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ആസിഫ് അലി നായകനാവുന്ന രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരുടെ മുഖങ്ങളും ബോള്‍ഡ് അക്ഷരങ്ങളില്‍ എഴുതിയ ഒരു വാക്യവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. 'Man gets used to everything, The Scoundrel' എന്നാണ് പോസ്റ്ററില്‍.ജനുവരി 26ന് ചിത്രീകരണം തുടങ്ങിയ ചിത്രം ഒരു പൊലീസ് ത്രില്ലര്‍ ആണ്.


കേരളത്തിലും രാജസ്ഥാനിലുമായിട്ടായിരുന്നു ചിത്രീകരണം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

The first look of Rajeev Ravi's 'Crime and Punishment' starring Asif Ali has been released

Related Stories
'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ'  പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Nov 30, 2020 10:25 AM

'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ' പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി....

Read More >>
കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Nov 29, 2020 03:43 PM

കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട്...

Read More >>
Trending Stories