---
title: "രമയെക്കുറിച്ച് പറയാന്‍ 100 എപ്പിസോഡുകള്‍ പോലും മതിയാകില്ല: ജഗദീഷിന്റെ വാക്കുകള്‍"
english_title: "Even 100 episodes is not enough to tell about Rema: Jagadeesh's words"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35288/even-100-episodes-is-not-enough-to-tell-about-rema-jagadeeshs-words"
published_at: "2022-04-01T22:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62472ea534274_jagatheesh.jpg"
keywords: []
---

# രമയെക്കുറിച്ച് പറയാന്‍ 100 എപ്പിസോഡുകള്‍ പോലും മതിയാകില്ല: ജഗദീഷിന്റെ വാക്കുകള്‍

> **Lead Summary:** നടന്‍ ജഗദീഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അത്തരം തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്‍ക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു ഡോക്ടര്‍ രമ.

## Article Content

നടന്‍ ജഗദീഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അത്തരം തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്‍ക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു ഡോക്ടര്‍ രമ.

വാരികകളിലോ പത്രങ്ങളിലോ ഫോട്ടോ അച്ചടിച്ച് വരുന്നതുപോലും രമയ്ക്ക് ഇഷ്ടമായിരുന്നില്ല. ഭാര്യയുടെ ഈ സവിശേഷ സ്വഭാവത്തെക്കുറിച്ച് ജഗദീഷും തുറന്നുപറഞ്ഞിട്ടുണ്ട്.

**

തന്റെ ഭാര്യയെക്കുറിച്ച് പറയാന്‍ നൂറ് എപ്പിസോഡ് മതിയാകില്ലെന്നും വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ് തങ്ങളുടെ ജീവിതവിജയത്തിന് പിന്നിലെന്നും ജഗദീഷ് അന്ന് പറഞ്ഞിരുന്നു.

അന്ന് ജഗദീഷ് രമയെക്കുറിച്ച് പറഞ്ഞത്**

‘സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാന്‍ താല്‍പര്യമില്ലാത്ത ആളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ടാണ് ജഗദീഷിന്റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ എന്നോടു ചോദിച്ചു.

എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു ഞാന്‍ അദ്ദേഹത്തിനു കൊടുത്ത മറുപടി.

ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. എന്റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.’**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/35288/even-100-episodes-is-not-enough-to-tell-about-rema-jagadeeshs-words)