---
title: "സംവിധായകൻ തോമസ് സെബാസ്റ്റ്യന്റെ മാതാവ് അന്തരിച്ചു"
english_title: "Director Thomas Sebastian's mother dies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35258/director-thomas-sebastians-mother-dies"
published_at: "2022-04-01T20:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62471088560e1_thomas.jpg"
keywords: []
---

# സംവിധായകൻ തോമസ് സെബാസ്റ്റ്യന്റെ മാതാവ് അന്തരിച്ചു

> **Lead Summary:** സംവിധായകനായ തോമസ് സെബാസ്റ്റ്യന്റെ മാതാവും പരേതനായ കരിപ്പാപ്പറമ്പിൽ കെ.ജെ സെബാസ്റ്റ്യന്റെ ഭാര്യയുമായ ആലിസ് സെബാസ്റ്റ്യൻ അന്തരിച്ചു.

## Article Content

സംവിധായകനായ തോമസ് സെബാസ്റ്റ്യന്റെ മാതാവും പരേതനായ കരിപ്പാപ്പറമ്പിൽ കെ.ജെ സെബാസ്റ്റ്യന്റെ ഭാര്യയുമായ ആലിസ് സെബാസ്റ്റ്യൻ അന്തരിച്ചു.

കോഴിക്കോട് മലാപ്പറമ്പിലെ തറവാട്ടിൽ വച്ചായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകൻ സിബി മലയിലിന്റെ അമ്മയുടെ സഹോദരികൂടിയാണ് ആലിസ് സെബാസ്റ്റ്യൻ.

മക്കൾ ബാബു സെബാസ്റ്റ്യൻ, ജേക്കബ് സെബാസ്‌റ്റ്യൻ, ബോസ് സെബാസ്റ്റ്യൻ, മാർട്ടിൻ സെബാസ്‌റ്റ്യൻ റെനി ടോമി, മാഗി ജോസ്. സംസ്കാരം ഞായറാഴ്ച സെന്റ് ആന്റണീസ് ഫെറോന പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം വെസ്റ്റ്ഹിലിൽ നടക്കും.

മമ്മൂട്ടിയുടെ മായാബാസാർ, കു‍ഞ്ചാക്കോ ബോബന്റെ ജമ്നാപ്യാരി, അജു വർ​ഗീസ്, ധ്യൻ ശ്രീനിവാസൻ എന്നിവർ അഭിനയിച്ച ഗൂഢാലോചന എന്നീ സിനിമകളുടെ സംവിധായകനാണ് തോമസ് സെബാസ്റ്റ്യൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/35258/director-thomas-sebastians-mother-dies)