---
title: "കാടിനുള്ളിലും ഗതാഗതക്കുരുക്ക്! കടുവയെ മുന്നോട്ട് നീങ്ങാൻ അനുവദിക്കാതെ സഫാരി വാഹനങ്ങൾ"
english_title: "Traffic jam inside the forest too! Safari vehicles not allowing the tiger to move forward"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352169/Traffic-jam-inside-the-forest-too!-Safari-vehicles-not-allowing-the-tiger-to-move-forward"
published_at: "2026-04-08T09:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5dc535adf3_SDERTYF.jpg"
keywords: []
---

# കാടിനുള്ളിലും ഗതാഗതക്കുരുക്ക്! കടുവയെ മുന്നോട്ട് നീങ്ങാൻ അനുവദിക്കാതെ സഫാരി വാഹനങ്ങൾ

> **Lead Summary:** **[**രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിൽ സഫാരി വാഹനങ്ങൾ വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സം നിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മോണ്ടി ഭട്ട് എന്ന യാത്രികൻ പങ്കുവെച്ച വീഡിയോയിൽ, പാർക്കിലെ ഇടുങ്ങിയ പാതയിലൂടെ നീങ്ങുന്ന ഒരു കടുവയെ വാഹനങ്ങൾ വളഞ്ഞുനിൽക്കുന്നത് കാണാം.

## Article Content

**[**രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിൽ സഫാരി വാഹനങ്ങൾ വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സം നിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മോണ്ടി ഭട്ട് എന്ന യാത്രികൻ പങ്കുവെച്ച വീഡിയോയിൽ, പാർക്കിലെ ഇടുങ്ങിയ പാതയിലൂടെ നീങ്ങുന്ന ഒരു കടുവയെ വാഹനങ്ങൾ വളഞ്ഞുനിൽക്കുന്നത് കാണാം.

ഇടുങ്ങിയ കാട്ടുപാതയുടെ ഇരുവശത്തുനിന്നും അനവധി സഫാരി ജീപ്പുകൾ ഒരേസമയം എത്തിയതോടെ കടുവയ്ക്ക് മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. വാഹനങ്ങളുടെ ബഹളവും തിരക്കും കാരണം കടുവ അസ്വസ്ഥനാണെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇതൊന്നും വകവെക്കാതെ സഞ്ചാരികൾ കടുവയെ വളഞ്ഞ് ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.

 വന്യമൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തിലേക്ക് ഇത്തരത്തിൽ കടന്നുകയറുന്നത് വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും, സഫാരികൾക്ക് കൃത്യമായ നിയന്ത്രണം വേണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.

[A post shared by Monty Bhatt (@monty_thetraveller)](https://www.instagram.com/reel/DWokX3WCQjy/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/352169/Traffic-jam-inside-the-forest-too!-Safari-vehicles-not-allowing-the-tiger-to-move-forward)