---
title: "തന്നോടൊപ്പം വരുന്നത് ഇഷ്ടമല്ല,  ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകൾ വൈറൽ  "
english_title: "Jagadeesh's words about his wife are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35203/jagadeeshs-words-about-his-wife-are-viral"
published_at: "2022-04-01T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246d40918778_jagatheesh.jpg"
keywords: []
---

# തന്നോടൊപ്പം വരുന്നത് ഇഷ്ടമല്ല,  ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകൾ വൈറൽ  

> **Lead Summary:** നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകവും ആരാധകരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമ. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.

## Article Content

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകവും ആരാധകരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമ. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.

ഡോക്ടര്‍ രമ്യ, ഡോക്ടര്‍ സൗമ്യ എന്നിവരാണ് മക്കള്‍. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവരാണ് മരുമക്കള്‍. ഡോ. രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്.

**

ജഗദീഷ് സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണെങ്കിലും ഒരിക്കല്‍ പോലും ഡോക്ടര്‍ രമയെ നടനോടൊപ്പം പൊതുവേദികളില്‍ കണ്ടിട്ടില്ല. അതുപോലെ തന്നെ ഇവരുടെ കുടുംബജീവിതവും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറില്ലായിരുന്നു. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. രമയുടെ അപ്രതീക്ഷിത വിയോഗത്തിനെ തുടര്‍ന്നാണ് നടന്റെ ആ വാക്കുകള്‍ വീണ്ടും വൈറല്‍ ആവുന്നത്. നടി ദേവിക 

ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ...''**

തന്റെ സ്വഭാവത്തിന്റെ വിപരീതമാണ് രമയുടേത്. എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ.

സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ അതിന് തയ്യാറാവില്ല. സ്വാകാര്യതയ്ക്ക് അത്രയധികം പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ്. 

അതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം.

രമ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട്. അതിന്റെ ഫുള്‍ ക്രെഡിറ്റും അവള്‍ക്ക് ഉള്ളതാണ്''ജഗദീഷ് ഷോയിലൂടെ പറഞ്ഞു. നടന്റെ വാക്കുകള്‍ ഇന്ന് ഏറെ വേദനോടെയാണ് പ്രേക്ഷകര്‍ ശ്രവിക്കുന്നത്.  പൊതുവേദികളില്‍ നടനോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും ജഗദീഷിന്റെ കാലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയായിരുന്നു രമ നല്‍കിയിരുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/35203/jagadeeshs-words-about-his-wife-are-viral)