സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
നിമിഷ സജയൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വേറിട്ട തീമിലാണ് ഫോട്ടോ ഷൂട്ട് ചെയ്തിരിക.ഷജീര്‍ ബഷീര്‍ ആണ് ഫോട്ടോഗ്രാഫര്‍ .
നിമിഷ സജയനെയും ദിവ്യ പ്രഭയെയും ഒന്നിച്ചും അല്ലാതെയും ഫോട്ടോഷൂട്ടില്‍ കാണാം.മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.
നിമിഷ സജയൻ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു.നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് സിനിമയിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് ആണ് നിമിഷയുടെ ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.തമാശ, ടേക്ക് ഓഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യ പ്രഭ.മാലിക്കിലും ദിവ്യ പ്രഭ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്.ഇരുവരുടെയും ഫോട്ടോ ഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
The couple has been doing a lot of notable roles lately. Photos of the two shared on social media are making waves online