---
title: "പ്രസവത്തിനു മുൻപ് നിറവയറിൽ ഉള്ള പാടുകൾ കാണിച്ച് താരം; ചിത്രങ്ങൾ വൈറൽ "
english_title: "New pictures shared by Athira Madhav are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35182/new-pictures-shared-by-athira-madhav-are-now-going-viral"
published_at: "2022-04-01T14:37:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246c0fa15292_athira.jpg"
keywords: []
---

# പ്രസവത്തിനു മുൻപ് നിറവയറിൽ ഉള്ള പാടുകൾ കാണിച്ച് താരം; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് ആതിര മാധവ്. 

## Article Content

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് ആതിര മാധവ്. 

ആദ്യം വില്ലത്തിയായി എത്തി, പിന്നീട് അമ്മായി അമ്മയുടെ പ്രിയപ്പെട്ട മരുമകൾ ആയി മാറി അനന്യ. ഗർഭിണിയായി അഞ്ചുമാസം വരെ ക്ഷീണങ്ങൾക്കിടയിലും ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടയിലും സീരിയൽ അഭിനയം നിർത്താതെ ആതിര മുന്നോട്ടുകൊണ്ടുപോയി.

ഇനി വെറും ആഴ്ചകൾ മാത്രമാണ് ആതിരയുടെ പ്രസവത്തിനായി ബാക്കിയുള്ളത്. അതിനു മുന്നേ ആയുള്ള നിറ വയറിൻറെ ചിത്രങ്ങളും വീഡിയോകളും ആയാണ് ആതിര സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

വ്യത്യസ്തമായ ചിത്രങ്ങളാണ് ആതിര ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. സ്ട്രെച്ച് മാർക്കിൻ്റെയും, കുഞ്ഞ് ചവിട്ടുന്നതിൻറെയും, വയറിനുള്ളിൽ കുഞ്ഞ് അനങ്ങുന്നതിൻ്റെയും ചിത്രങ്ങളും വീഡിയോകളും ആണ് ആതിരയും ഭർത്താവും പങ്കുവെച്ചിട്ടുള്ളത്. ആതിരയുടെ നിറ വയറിൻറെ ചിത്രങ്ങളാണ് ഭർത്താവ് രാജീവ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ കുഞ്ഞ് എത്തും എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആതിരയുടെയും രാജീവിൻ്റെയും പ്രണയവിവാഹമായിരുന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹ ചടങ്ങുകളുടെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൻറെ യൂട്യൂബ് ചാനൽ ആയ ആതിസ് ലിറ്റിൽ വേൾഡിലൂടെ ആതിരയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വളകാപ്പ് ചടങ്ങ്, ബേബിഷവർ വീഡിയോകൾ എല്ലാം വലിയ ആരാധകർ ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35182/new-pictures-shared-by-athira-madhav-are-now-going-viral)