---
title: "ഇങ്ങനെ ഡ്രസ്സ് ഇടരുതെന്ന് ആരെങ്കിലും ഈ കുട്ടിയോട് പറയൂ എന്ന് ഹൃത്വികിന്റെ മുന്‍ഭാര്യ"
english_title: "Hrithik's ex-wife says that someone should tell this child not to dress like this"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35143/hrithiks-ex-wife-says-that-someone-should-tell-this-child-not-to-dress-like-this"
published_at: "2022-04-01T12:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62469fd17fd8e_urfi.jpg"
keywords: []
---

# ഇങ്ങനെ ഡ്രസ്സ് ഇടരുതെന്ന് ആരെങ്കിലും ഈ കുട്ടിയോട് പറയൂ എന്ന് ഹൃത്വികിന്റെ മുന്‍ഭാര്യ

> **Lead Summary:** വസ്ത്രധാരണത്തിന്റെ പേരില്‍ സ്ഥിരം ട്രോളുകള്‍ക്ക് ഇരയാകുന്ന താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ അത്തരം പരിഹാസങ്ങള്‍ക്ക് നടി ചുട്ട മറുപടിയും നല്‍കാറുണ്ട്. എത്ര പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നാലും ഫാഷനിലും വസ്ത്രധാരണത്തിലും വിവിധ പരീക്ഷണങ്ങള്‍ നടത്താനും താരം മടിക്കാറില്ല.

## Article Content

വസ്ത്രധാരണത്തിന്റെ പേരില്‍ സ്ഥിരം ട്രോളുകള്‍ക്ക് ഇരയാകുന്ന താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ അത്തരം പരിഹാസങ്ങള്‍ക്ക് നടി ചുട്ട മറുപടിയും നല്‍കാറുണ്ട്. എത്ര പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നാലും ഫാഷനിലും വസ്ത്രധാരണത്തിലും വിവിധ പരീക്ഷണങ്ങള്‍ നടത്താനും താരം മടിക്കാറില്ല.

അടുത്തിടെ താരത്തിന്റെ ഡ്രസിംഗ് സെന്‍സിനെ പ്രശസ്ത ഡിസൈനറും ഹൃതിക് റോഷന്റെ മുന്‍ ഭാര്യയുമായ സൂസെന്‍ ഖാന്റെ സഹോദരി ഫറാ ഖാന്‍ അലി പരിഹസിച്ചിരുന്നു. ഇതിന് ഉര്‍ഫി ജാവേദ് നല്‍കിയ മറുപടി ചര്‍ച്ചയാവുകയാണ്.

**

ഒരു മിനി സ്ട്രാപ്പ്‌ലെസ് വസ്ത്രമണിഞ്ഞുള്ള ഒരു വീഡിയോയാണ് ഉര്‍ഫി പങ്കുവച്ചിരിക്കുന്നത്. തന്റെ വസ്ത്രധാരണം അരോചകമാണെന്ന് ഇന്‍സ്റ്റാഗ്രാിമിലെ ചിസ ആന്റിമാര്‍ പറയുന്നു. ഇപ്പോള്‍ വസ്ത്രധാരണം ശരിയായോ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ഇക്കാര്യം പറയുന്നതില്‍ എന്നോട് ക്ഷമിക്കണം. ഈ പെണ്‍കുട്ടിയുടെ അരോചകമായ വസ്ത്രധാരണത്തിന് ശാസിക്കേണ്ടത് അനിവാര്യമാണ്.

[https://www.instagram.com/urf7i/?utm_source=ig_embed&ig_rid=a4025a1b-4d8f-4f66-9d44-c7de7e6fe512**](https://www.instagram.com/urf7i/?utm_source=ig_embed&ig_rid=a4025a1b-4d8f-4f66-9d44-c7de7e6fe512)

ആളുകള്‍ അവളെ പരിഹസിക്കുകയാണ്. എന്നാല്‍ ആളുകള്‍ അവളുടെ വസ്ത്രധാരണം ഇഷ്ടപ്പെടുന്നുവെന്നാണ് അവള്‍ കരുതുന്നത്. ആരെങ്കിലും ഇവളെ പറഞ്ഞു മനസിലാക്കൂ’ എന്ന ഫറയുടെ കമന്റാണ് ഉര്‍ഫിയെ ചൊടിപ്പിച്ചത്. ഇതിന് കടുത്ത ഭാഷയില്‍ തന്നെ ഉര്‍ഫി സോഷ്യല്‍മീഡിയയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35143/hrithiks-ex-wife-says-that-someone-should-tell-this-child-not-to-dress-like-this)