---
title: "'ആറാട്ട്' റിലീസ് ബി ഉണ്ണികൃഷ്‍ണന്‍ വ്യക്തമാക്കുന്നു"
english_title: "'Arat' Release B Unnikrishnan clarifies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3510/arat-release-b-unnikrishnan-clarifies"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61598d83c9b8b_aaraattu fea.jpg"
keywords: []
---

# 'ആറാട്ട്' റിലീസ് ബി ഉണ്ണികൃഷ്‍ണന്‍ വ്യക്തമാക്കുന്നു

> **Lead Summary:** സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നലെയാണ് വന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്, 50 ശതമാനം സീറ്റുകളിലേക്കുള്ള കാണികളുടെ പ്രവേശനത്തിനാണ് അനുമതി ആയിരിക്കുന്നത്.

## Article Content

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നലെയാണ് വന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്, 50 ശതമാനം സീറ്റുകളിലേക്കുള്ള കാണികളുടെ പ്രവേശനത്തിനാണ് അനുമതി ആയിരിക്കുന്നത്.

എന്നാല്‍ വലിയ മുടക്കുമുതലുള്ള ചിത്രങ്ങള്‍ ഉടന്‍ തിയറ്ററുകളിലെത്താന്‍ സാധ്യതയില്ല. 50 ശതമാനം സീറ്റിലെ പ്രവേശനം തങ്ങള്‍ക്ക് നഷ്‍ടം സമ്മാനിക്കുമെന്നാണ് വലിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ആശങ്ക.

100 കോടി ബജറ്റ് ചിത്രം 'മരക്കാറി'ന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഇക്കാര്യം ഇന്നലെ പറഞ്ഞിരുന്നു. ചലച്ചിത്ര വ്യവസായത്തിന് പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് മോഹന്‍ലാല്‍ തന്നെ നായകനാവുന്ന 'ആറാട്ട്' .

ഈ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ചും ഇപ്പോള്‍ പറയാനില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നു. സംസ്ഥാനത്ത്‌ തിയറ്ററുകൾ തുറക്കാൻ പോവുന്ന സാഹചര്യത്തിൽ 'ആറാട്ടി'ന്‍റെ റിലിസിനെക്കുറിച്ച്‌ മാധ്യമങ്ങളും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു.

ആറാട്ട്‌ തിയറ്ററുകളിൽ റിലിസ്‌ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. എന്നാൽ, വലിയ മുതൽമുടക്കുള്ള ഒരു സിനിമ റിലിസ്‌ ചെയ്യുന്നതിനു മുൻപ്‌ സാഹചര്യങ്ങൾ കണിശമായി വിലയിരുത്തേണ്ടതുണ്ട്‌.

> അതുകൊണ്ട്‌ തന്നെ നവംബർ മാസത്തോട്‌ കൂടി മാത്രമേ ആറാട്ട്‌ എന്ന് തിയറ്ററുകളിൽ എത്തുമെന്നത്‌ പറയാൻ സാധിക്കൂ. പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി", ബി ഉണ്ണികൃഷ്‍ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3510/arat-release-b-unnikrishnan-clarifies)