---
title: "അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി; തുറന്നുപറഞ്ഞ് പൃഥ്വിരാജ്"
english_title: "Became a big fan of imagination for these five years; Prithviraj said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35077/became-a-big-fan-of-imagination-for-these-five-years-prithviraj-said-openly"
published_at: "2022-03-31T23:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245eb8edcc85_bhavana.jpg"
keywords: []
---

# അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

> **Lead Summary:** നടി ഭാവനയുടെ തിരിച്ചുവരവില്‍ വലിയ സന്തോഷമുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി താന്‍ മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്കറിയാവുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണെന്നും പൃഥ്വിരാജ് പറഞ്ഞു.

## Article Content

നടി ഭാവനയുടെ തിരിച്ചുവരവില്‍ വലിയ സന്തോഷമുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി താന്‍ മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്കറിയാവുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ഞാന്‍ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഞാന്‍ അവരുടെ ഒരു വലിയ ആരാധകനായി മാറി, ഭാവനയ്ക്കൊപ്പം സിനിമാമേഖലയിലുള്ള ചിലര്‍ നിന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സിനിമാലോകം ഒരേപോലുള്ള ലോകത്തില്‍ ജീവിക്കുന്ന ഒരു പറ്റം ആളുകളല്ലെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

ഞാന്‍ ജീവിക്കുന്ന എന്റേതായ ലോകത്തില്‍ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35077/became-a-big-fan-of-imagination-for-these-five-years-prithviraj-said-openly)