---
title: "മൂട്ടിലിട്ട് കത്തിച്ചതുപോലെ, ജനഗണമനയിലെ ബോംബ് സ്‌ഫോടനം യഥാര്‍ത്ഥമായിരുന്നെന്ന് സംവിധായകന്‍"
english_title: "Director Dijo Jose Antony said that the bomb blast shown in the trailer of Janaganamana was the real blast."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35073/director-dijo-jose-antony-said-that-the-bomb-blast-shown-in-the-trailer-of-janaganamana-was-the-real-blast"
published_at: "2022-03-31T22:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245e3435affc_raj.jpg"
keywords: []
---

# മൂട്ടിലിട്ട് കത്തിച്ചതുപോലെ, ജനഗണമനയിലെ ബോംബ് സ്‌ഫോടനം യഥാര്‍ത്ഥമായിരുന്നെന്ന് സംവിധായകന്‍

> **Lead Summary:** ‘ജനഗണമനയുടെ ട്രെയിലറില്‍ കാണിച്ച ബോംബ് സ്‌ഫോടനം യഥാര്‍ഥ സ്‌ഫോടനമായിരുന്നെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. കൊച്ചി ലുലു മാളില്‍ നടന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

‘ജനഗണമനയുടെ ട്രെയിലറില്‍ കാണിച്ച ബോംബ് സ്‌ഫോടനം യഥാര്‍ഥ സ്‌ഫോടനമായിരുന്നെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. കൊച്ചി ലുലു മാളില്‍ നടന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൃഥ്വിരാജിനെപ്പോലെ അഭിനയത്തോട് ഇത്രയും പ്രതിബദ്ധതയുള്ള മറ്റൊരു താരത്തെ കണ്ടിട്ടില്ല. ‘മൂട്ടിലിട്ട് കത്തിച്ചതുപോലെ’യാണ് അദ്ദേഹത്തിന്റെ പിന്നിലിട്ട് ബോംബ് പൊട്ടിച്ചത്. താനുള്‍പ്പടെ സെറ്റിലുള്ള എല്ലാവരും ആശങ്കപ്പെട്ടിരുന്നിട്ടും പൃഥ്വിരാജ് വളരെ കൂള്‍ ആയി ഒരു ടെന്‍ഷനുമില്ലാതെ ആ രംഗം അഭിനയിച്ചുവെന്നും ഡിജോ പറഞ്ഞു.

‘ജനഗണമനയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല, അതില്‍ തന്നെ തുടങ്ങാം. അവസാനം കണ്ട ആ സ്‌ഫോടനം യഥാര്‍ഥത്തില്‍ ചെയ്തതാണ്. ഒരു സിംഗിള്‍ ഷോട്ടില്‍ എടുത്തതാണ് ആ രംഗം. അതിന് ഞാന്‍ ആദ്യം നന്ദി പറയുന്നത് രാജുവിനോടാണ്.

മൂട്ടിലിട്ട് കത്തിക്കുക എന്ന് പറയില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിന്റെ തൊട്ടു ബാക്കില്‍ ഇട്ടാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാന്‍ ഉള്‍പ്പടെ അണിയറപ്രവര്‍ത്തകരെല്ലാം വളരെ ടെന്‍ഷനിലായിരുന്നു.

സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന.

പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35073/director-dijo-jose-antony-said-that-the-bomb-blast-shown-in-the-trailer-of-janaganamana-was-the-real-blast)