'നിന്നോട് തൂങ്ങിച്ചാകാന്‍ പറഞ്ഞേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ': നിമിഷ പറയുന്നു

'നിന്നോട് തൂങ്ങിച്ചാകാന്‍ പറഞ്ഞേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ': നിമിഷ പറയുന്നു
2022-03-31T19:08:00 | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഒരു മത്സരാര്‍ത്ഥിയാണ് നിമിഷ. മിസ് കേരള 2021 ഫൈനലിസ്റ്റായിരുന്നു നിമിഷ. നിയമ വിദ്യാര്‍ത്ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പൊള്ളിക്കുന്ന അനുഭവങ്ങള്‍ ബിഗ് ബോസ് പരിപാടിയില്‍ പങ്കിട്ടിരിക്കുകയാണ് നിമിഷ.

അച്ഛന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍, പെണ്‍കുട്ടി ആയതിനാല്‍ അച്ഛന് ചെറുപ്പം മുതല്‍ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തി. ‘സാധാരണ ഒരു അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ലഭിക്കുന്ന സ്നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല.

എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഞാന്‍ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് എന്റെ വരവ്.  ഞാന്‍ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. അത് വീട്ടില്‍ പ്രശ്‌നമായി.

അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ദിവസവും വഴക്കായി. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പോയി വന്നപ്പോള്‍ അച്ഛന്‍ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരില്‍ ഞാന്‍ പലരുടെയും മുമ്പില്‍ തുണി അഴിക്കാറുണ്ട് എന്നാണ് അവര്‍ എന്നോട് തന്നെ പറഞ്ഞത്.

ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് വിളിച്ച്. ‘ഞാന്‍ നിന്നോട് പോയി തൂങ്ങിച്ചാകാന്‍ പറഞ്ഞിരുന്നേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’ എന്ന് എന്റെ ശരീരത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. അവിടെ നിന്നുമാണ് ഞാന്‍ ഫിറ്റ്‌നസ് നോക്കാന്‍ തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 27 കിലോ ഭാരം കുറച്ചു’, നിമിഷ പറയുന്നു.

Content Highlight: Now Moment is sharing the burning experiences of his life on the Bigg Boss show.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup