കുറച്ചുനാളുകളായി സോഷ്യൽമീഡിയയിലടക്കം നിറഞ്ഞു നിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് ഇന്നലെ (ഒക്ടോബർ 2) സ്ഥിരീകരണം നൽകിയിരിക്കുകയാണ് സമാന്തയും നാഗചൈതന്യയും. ഞങ്ങള്‍ വേർപിരിയുകയാണെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ ഇന്നലെ വ്യക്തമാക്കുകയുണ്ടായി. ഇവരുടെ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ സമാന്തയ്ക്ക് ലഭിക്കുന്ന ജീവനാംശത്തുകയെ ചൊല്ലി സോഷ്യൽമീഡിയയിൽ ചർച്ചകള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
തെന്നിന്ത്യൻ താരങ്ങളായ സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറെ ആലോചനകൾക്കും ചിന്തകൾക്കും ശേഷമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞ് സ്വന്തം വഴി പിന്തുടരാൻ തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞിരിക്കുകയാണ്. സുഹൃത്തുക്കളായി തുടരുമെന്ന സൂചനയും ഇവർ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

ഒക്ടോബർ ആറിന് തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. 2017 ഒക്ടോബർ ആറിനായിരുന്നു ഇവർ വിവാഹിതരായിരുന്നത്.
ഇപ്പോഴിതാ വിവാഹമോചിതരാകുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ സമാന്തയ്ക്ക് ലഭിക്കുന്ന ജീവനാംശത്തുകയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.50 കോടിയോ അതോ 200 കോടിയോ! സോഷ്യൽമീഡിയയിൽ ആരാധകരുടെ ചർച്ച ഇങ്ങനെയൊക്കെയാണ്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായതിനാൽ തന്നെ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സമാന്തയ്ക്ക് ജീവനാംശമായി നൽകാൻ ഒരുങ്ങുന്നതെന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്. വാങ്ങാനിടയില്ല.

സ്വപ്രയത്നത്താൽ സിനിമാലോകത്തെ മിന്നും താരമായി മാറിയ സമാന്ത ഒരു രൂപ പോലും തനിക്ക് ആവശ്യമില്ലെന്ന നിലപാടാണ് പറഞ്ഞതെന്നുൾപ്പെടെയുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങളേക്കാൾ ജോലിയിലാണ് സമാന്ത ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച വേർപിരിയൽ കുറിപ്പിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുമുണ്ട്.
തെലുങ്കു സിനിമയിലെ അതി പ്രശസ്തമായ കുടുംബങ്ങളിലൊന്നായ അക്കിനേനി കുടുംബത്തിൽ നിന്ന് കൂടിയാണ് സമാന്ത പടിയിറങ്ങുന്നത്. സമാന്ത ഇൻസ്റ്റയിൽ അക്കിനേനിയെന്ന പേര് മാറ്റിയതോടെയാണ് ഇവരുടെ വിവാഹ മോചന വാർത്തകൾ കുറച്ച് നാൾ മുമ്പ് ഏറെ ചർച്ചയായിരുന്നത്. അക്കിനേനി നാഗേശ്വര റാവു, നാഗാർജുന, അമല, നാഗചൈതന്യ, റാണ ദഗുബാട്ടി തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളുള്ള കുടുംബമായതിനാൽ തെലുങ്കു സിനിമ ആരാധകർക്കെല്ലാം അക്കിനേനി കുടുംബ വിശേഷങ്ങൾ അറിയാൻ ഏറെ ആവേശവുമാണ്.
ഇവരുടെ വേർപിരിയലിന്റെ കാരണങ്ങളെക്കുറിച്ചും ചൂടേറിയ ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുന്നുണ്ട്. വിവാഹ ശേഷവും ഗ്ലാമർ വേഷങ്ങളിലും മറ്റും സമാന്ത അഭിനയിക്കുന്നതും കുടുംബജീവിതത്തിന് പ്രധാന്യം നൽകണമെന്ന കുടുംബത്തിൻറെ അഭിപ്രായത്തോട് സമാന്ത യോജിക്കാത്തതുമൊക്കെ ഇതിൽ ചർച്ചയാണ്. നാഗചൈതന്യ ഒടുവിൽ നടി സായ് പല്ലവിയോടൊപ്പം അഭിനയിച്ച ലൌ സ്റ്റോറി എന്ന സിനിമയും ഈ ചർച്ചകളിൽ ഇടം നേടിയിട്ടുണ്ട്.
Content Highlight: Did Samantha reject Nagachaitanya's Rs 200 crore?


































