---
title: "ശരിക്കും താടിവടിക്കാന്‍ പേടിയാണ്; കാരണം പറഞ്ഞ് പൃഥ്വിരാജ്"
english_title: "Really scared to shave; Because Prithviraj said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35005/really-scared-to-shave-because-prithviraj-said"
published_at: "2022-03-31T17:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245926845411_raju.jpg"
keywords: []
---

# ശരിക്കും താടിവടിക്കാന്‍ പേടിയാണ്; കാരണം പറഞ്ഞ് പൃഥ്വിരാജ്

> **Lead Summary:** എന്താണ് ഈയിടെയായി എല്ലാ സിനിമകളിലും താടിവെച്ച് അഭിനയിക്കുന്നതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്. ആട് ജീവിതത്തിന്റെ ഷൂട്ടിംഗിന് താടി ആവശ്യമാണെന്നും വടിച്ചാല്‍ അപ്പോള്‍ ഷൂട്ടിംഗിന് വിളിച്ചാല്‍ എന്തുചെയ്യുമെന്ന പേടി തനിക്കുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

## Article Content

എന്താണ് ഈയിടെയായി എല്ലാ സിനിമകളിലും താടിവെച്ച് അഭിനയിക്കുന്നതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്. ആട് ജീവിതത്തിന്റെ ഷൂട്ടിംഗിന് താടി ആവശ്യമാണെന്നും വടിച്ചാല്‍ അപ്പോള്‍ ഷൂട്ടിംഗിന് വിളിച്ചാല്‍ എന്തുചെയ്യുമെന്ന പേടി തനിക്കുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

** പൃഥ്വിരാജിന്റെ വാക്കുകള്‍ **

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് എന്റെ പേഴ്സണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ലൈഫ് ഡിസൈന്‍ ചെയ്യപ്പെടുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്. എല്ലാ വര്‍ഷവും ഒരു പ്രത്യേക സീസണില്‍ മാത്രമേ ആ സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ.

മരുഭൂമിയില്‍ ഷൂട്ട് ചെയ്യുന്നതുകൊണ്ടും കാലാവസ്ഥ അനുകൂലമാകേണ്ടതുകൊണ്ടും കഴിഞ്ഞ നാല് വര്‍ഷമായിട്ട് ആ സമയമടക്കുന്നതിന്റെ ഒരു മൂന്ന് മാസം മുന്‍പ് താടിവളര്‍ത്തിത്തുടങ്ങുകയാണ് ഞാന്‍.

തടികുറച്ചുതുടങ്ങുക പോലുള്ള തയ്യാറെടുപ്പുകള്‍ നടത്തും. ശരിക്കും താടിവടിക്കാന്‍ പേടിയാണ്. കാരണം താടിവടിക്കുന്ന ആ സമയത്താണ് ബ്ലെസിയേട്ടന്‍ വിളിക്കുന്നതെങ്കില്‍ അത് വളര്‍ന്നുവരാന്‍ സമയം വേണമല്ലോ.

ആടുജീവിതം തീര്‍ന്നിട്ട് വേണം മലയാളത്തിലേയും മറ്റ് ഭാഷകളിലേയും എന്റെ കമ്മിറ്റ്മെന്റ്സ് തീര്‍ക്കാന്‍. അതില്‍ പ്രധാനപ്പെട്ടത് എമ്പുരാന്‍ തന്നെയാണ്. ഷൂട്ട് സെറ്റപ്പ് ചെയ്യാനുള്ള സമയം എനിക്ക്. ഈ വര്‍ഷം എന്തായാലും ഷൂട്ട് പ്രതീക്ഷിക്കുന്നില്ല. 2023 ആദ്യം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ,

### Related Links & Sources
- [Original Story Source](https://moviemax.in/news/35005/really-scared-to-shave-because-prithviraj-said)