---
title: "അയാളുമായുള്ള ചങ്ങാത്തമാണ് സാമന്തയും നാഗ ചൈതന്യയുമായി വേര്‍പിരിയാന്‍ - കങ്കണ റാണത്ത്"
english_title: "Samantha and Naga Chaitanya split up to be friends with him - Kangana Ranaut"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3500/samantha-and-naga-chaitanya-split-up-to-be-friends-with-him-kangana-ranaut"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615949a936b4d_samata.jpg"
keywords: []
---

# അയാളുമായുള്ള ചങ്ങാത്തമാണ് സാമന്തയും നാഗ ചൈതന്യയുമായി വേര്‍പിരിയാന്‍ - കങ്കണ റാണത്ത്

> **Lead Summary:** ഏഴ് വര്‍ഷം പ്രണയിച്ച ശേഷം വിവാഹിതരായതാണ് സാമന്ത റുത്ത്പ്രഭവും അക്കിനേനി നാഗ ചൈതന്യയും. എന്നാല്‍ നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തോടെ ഇരുവരും വേര്‍ പിരിഞ്ഞു. ചൈ സാം വേര്‍പിരിയലിന്‍ മനം നൊന്തിരിയ്ക്കുകയാണ് ആരാധകര്‍. എന്താവും ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ന്ന് കൊണ്ടിരിയ്‌ക്കെ, വിഷയത്തില്‍ ബോളിവുഡ് നായിക കങ്കണ റാണത്തിന്റെ പ്രതികരണം.വിവാഹ മോചനത്തിന് പലപ്പോഴും കാരണം ആണ്‍ എന്ന 'ബ്രാന്റ്' ആണെന്ന് കങ്കണ റാണത്ത് പറഞ്ഞു.

## Article Content

ഏഴ് വര്‍ഷം പ്രണയിച്ച ശേഷം വിവാഹിതരായതാണ് സാമന്ത റുത്ത്പ്രഭവും അക്കിനേനി നാഗ ചൈതന്യയും. എന്നാല്‍ നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തോടെ ഇരുവരും വേര്‍ പിരിഞ്ഞു. ചൈ സാം വേര്‍പിരിയലിന്‍ മനം നൊന്തിരിയ്ക്കുകയാണ് ആരാധകര്‍. എന്താവും ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ന്ന് കൊണ്ടിരിയ്‌ക്കെ, വിഷയത്തില്‍ ബോളിവുഡ് നായിക കങ്കണ റാണത്തിന്റെ പ്രതികരണം.വിവാഹ മോചനത്തിന് പലപ്പോഴും കാരണം ആണ്‍ എന്ന 'ബ്രാന്റ്' ആണെന്ന് കങ്കണ റാണത്ത് പറഞ്ഞു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പരോക്ഷമായി ഒരു ബോളിവുഡ് നടനിലും ഈ വിവാഹ മോചനത്തിന്റെ കാരണം കങ്കണ വച്ചുകെട്ടുന്നുണ്ട്. ''പുരുഷന്റെ തെറ്റുകള്‍ കൊണ്ടാണ് പലപ്പോഴും വിവാഹ മോചനം സംഭവിയ്ക്കുന്നത്. യാഥാസ്ഥിതികന്റെ ശബ്ദത്തിലാവാം അല്ലെങ്കില്‍ കൂടുതല്‍ ജഡ്ജ്‌മെന്റല്‍ ആവുന്നത് കൊണ്ടാവാം. പക്ഷെ ദൈവം ഇങ്ങനെയാണ് ആണിന്റെയും പെണ്ണിന്റെയും സൃഷ്ടിച്ചിരിയ്ക്കുന്നത്. തുണി മാറുന്നത് പോലെ സ്ത്രീകളെ മാറി, പിന്നീട് തന്റെ സുഹൃത്ത് ആണ് എന്ന് പറയുന്ന ആണ് എന്ന വര്‍ഗത്തോട് കാണിയ്ക്കുന്ന സഹതാപം നിര്‍ത്തുക'' .

നൂറില്‍ ഒരു ശതമാനംസ്ത്രീയും തെറ്റു കാരി ആയിരിയ്ക്കാം. എന്നിരുന്നാലും മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ഈ വര്‍ഗത്തിന് ലഭിയ്ക്കുന്ന പ്രോത്സാനം കാണുമ്പോള്‍ ലജ്ജ തോന്നുന്നു. അവര്‍ ആണിനെ അഭിനന്ദിയിക്കുകയും പെണ്ണിനെ വിധിയ്ക്കുകയും ചെയ്യുന്നു. വിവാഹ മോചന സംസ്‌കാരം മുന്‍പ് എങ്ങും ഇല്ലാത്ത വിധം വളരുകയാണ് എന്നും കങ്കണ പറഞ്ഞു.

സൗത്ത് ഇന്റസ്ട്രിയിലെ ഒരു നടന്‍ ഒരു ദശക കാലത്തോളം പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ, നാല് വര്‍ഷം കൊണ്ട് വിവാഹ മോചനത്തിലൂടെ ഒഴിവാക്കാന്‍ കാരണം, ബോളിവുഡിലെ വിവാഹ മോചനത്തില്‍ വിദഗ്ധനായ ഒരു സൂപ്പര്‍ സ്റ്റാറുമായുള്ള ചങ്ങാത്തത്തിന് ശേഷമാണ്.

നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച അയാളാണ് ഇപ്പോള്‍ സൗത്ത് താരത്തിന്റെ വഴികാട്ടി. അതുകൊണ്ട് അയാള്‍ക്ക് എല്ലാം സ്മൂത്ത് ആയി നടക്കുന്നു. ഞാന്‍ ആരെ കുറിച്ചാണ് പറയുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം- എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി അഴസാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3500/samantha-and-naga-chaitanya-split-up-to-be-friends-with-him-kangana-ranaut)